Sunday December 04, 2016
Latest Updates

മംഗളയാന്‍ ദൗത്യം പൂര്‍ത്തീകരിച്ചു,സേവനം തുടരും 

മംഗളയാന്‍ ദൗത്യം പൂര്‍ത്തീകരിച്ചു,സേവനം തുടരും 

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ ചൊവ്വദൗത്യമായ മംഗള്‍യാന്‍ വിജയകരമായി ദൗത്യം പൂര്‍ത്തീകരിച്ചു. പേടകം ചൊവ്വയെ ചുറ്റാന്‍ നിശ്ചയിക്കപ്പെട്ട ആറുമാസത്തെ കാലാവധി ഇന്നവസാനിക്കുകയാണ്.

ഇതിനര്‍ത്ഥം മംഗള്‍യാന്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു എന്നല്ല. ഇന്ധനം ശേഷിക്കുന്നതിനാല്‍ അതു തീരും വരെ ഇനിയും പ്രവര്‍ത്തിക്കും. കൂടുതല്‍ വിവരങ്ങള്‍ മംഗള്‍യാന്‍ ഭൂമിയില്‍ എത്തിക്കുമെന്നാണ് പ്രതീക്ഷ.

2013 നവംബര്‍ അഞ്ചിനാണ് ശ്രീഹരിക്കോട്ടയില്‍ നിന്ന് മംഗള്‍യാനുമായി റോക്കറ്റ് കുതിച്ചുയര്‍ന്നത്. 2014 സെപ്റ്റംബര്‍ 24നാണ് മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചത്. പേടകത്തിലെ അഞ്ച് ഉപകരണങ്ങള്‍ ഇനിയുള്ള കാലയളവില്‍ ചൊവ്വയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അയച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നു.

ചൊവ്വയ്ക്കും ഭൂമിക്കും ഇടയില്‍ സൂര്യന്‍ വരുന്നതിനാല്‍ ജൂണ്‍ എട്ടു മുതല്‍ 22 വരെ ചൊവ്വയില്‍ നിന്നും യാതൊരു വിവരവും കിട്ടില്ല. മംഗള്‍യാന്‍ ഇത് വരെ അയച്ച ചിത്രങ്ങളും സൂചനകളും ഇതുവരെ പൂര്‍ണമായി പുറത്തുവിട്ടിട്ടില്ല.


Scroll To Top