Sunday December 04, 2016
Latest Updates

മംഗളയാന്റെ വിജയം കാത്ത് അയര്‍ലണ്ടിലെ മലയാളികളും ,ആഘോഷം ബ്രേയില്‍ (വീഡിയോ )

മംഗളയാന്റെ വിജയം കാത്ത് അയര്‍ലണ്ടിലെ മലയാളികളും ,ആഘോഷം ബ്രേയില്‍ (വീഡിയോ )

ഡബ്ലിന്‍ : അഭിമാന നിമിഷത്തിന് കൌണ്‍ ഡൌണ്‍.ഭാരതത്തിന്റെ  ആദ്യ ഗ്രഹാന്തരദൗത്യമായ മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ (എം.ഒ.എം.) പേടകം ചൊവ്വയില്‍ എത്താന്‍ ഇനി നാലുനാള്‍.പേടകം തിങ്കളാഴ്ച ചൊവ്വാഗ്രഹത്തിന്റെ ആകര്‍ഷണമേഖലയിലെത്തും.ചൊവ്വയുടെ ആകര്‍ഷണവലയം ആ ഗ്രഹത്തില്‍നിന്ന് ഏകദേശം അഞ്ചേമുക്കാല്‍ ലക്ഷം കിലോമീറ്റര്‍ അകലെ വരെയുണ്ട്

ദുര്‍ബലമായ ആകര്‍ഷണപരിധിയിലാണ് തിങ്കളാഴ്ച പേടകം എത്തുക.അപ്പോള്‍ ചൊവ്വയെ ചുറ്റാന്‍ തുടങ്ങില്ല.സൗരകേന്ദ്രപഥത്തിലൂടെ ചൊവ്വയോട് അടുത്തുകൊണ്ടിരിക്കുകയാണ് ‘മംഗള്‍യാന്‍’ എന്ന് വിളിപ്പേരുള്ള പേടകം. ..

ബുധനാഴ്ച രാവിലെ 7.18 മുതല്‍ പേടകത്തിലെ എന്‍ജിന്‍ എതിര്‍ദിശയില്‍ 24 മിനിട്ട് ജ്വലിപ്പിക്കും.പേടകത്തിന്റെ വേഗം കുറയ്ക്കാനാണിത്. സെക്കന്‍ഡില്‍ 22 കിലോമീറ്റര്‍ എന്നത് 1.1 കിലോമീറ്ററായി കുറയും. 

അപ്പോള്‍ പേടകം ചൊവ്വയോട് 400 കിലോമീറ്ററോളം അടുത്തായിരിക്കും.ഗ്രഹത്തിന്റെ ആകര്‍ഷണത്തില്‍ കുരുങ്ങുന്ന പേടകം, ദീര്‍ഘവൃത്തപഥത്തിലൂടെ ചുറ്റാന്‍ തുടങ്ങും.ഈ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍ ഇതിനകം പേടകത്തില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട് 

ഭാരതത്തിന്റെ ആദ്യ ഗ്രഹാന്തര യാത്രാ ദൌത്യമാണിത്.2013 നവംബര്‍ 5ന് ഭാരതം വിക്ഷേപിച്ച ചൊവ്വാ ദൌത്യം ചുവന്ന ഗൃഹത്തിനുമുകളില്‍ വിജയക്കൊടി പാറിക്കുന്ന നിമിഷത്തിനായി അഭിമാനത്തോടെ കാത്തിരിക്കുകയാണ് ലോകത്തെമ്പാടുമുള്ള ഓരോ ഭാരതീയനും.

അയര്‍ലണ്ടിലും മംഗളയാന്‍ ചൊവ്വയില്‍ എത്തുന്ന ദിവസമായ ബുധനാഴ്ച്ച ഇന്ത്യന്‍ സമൂഹം ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.ബ്രേയില്‍ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികളുടെ വിശദ വിവരങ്ങള്‍ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കും.


Scroll To Top