Friday December 02, 2016
Latest Updates

മംഗളയാന്‍ വിജയം: അയര്‍ലണ്ടിലെ ഇന്ത്യാക്കാരും ആഹ്ലാദ തിമിര്‍പ്പില്‍ 

മംഗളയാന്‍ വിജയം: അയര്‍ലണ്ടിലെ ഇന്ത്യാക്കാരും ആഹ്ലാദ തിമിര്‍പ്പില്‍ 

(ഫോട്ടോ) ഐ എസ് ആര്‍ ഓ യിലെ ആഹ്ലാദം 

ഡബ്ലിന്‍ :മംഗള്‍യാന്‍ വിജയത്തിന്റെ ആവേശത്തിമര്‍പ്പില്‍ അയര്‍ലണ്ടും.ലോകമെമ്പാടുമുള്ള ഇന്ത്യാക്കാരോടൊപ്പം അയര്‍ലണ്ടിലെ ഇന്ത്യാക്കാരും ചരിത്രനേട്ടത്തിന്റെ സന്തോഷം പങ്കിട്ടു.ഇന്നലെ രാവിലെ മുതല്‍ ഇന്ത്യാക്കാര്‍ ഒന്നിച്ചു കൂടിയിടത്തൊക്കെ മംഗളയാനായിരുന്നു ചര്‍ച്ചാ വിഷയം.

ഒട്ടേറെ സ്‌കൂളുകളില്‍ മംഗളയാന്‍ ചര്‍ച്ചാ വിഷയം ആയതായി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പറഞ്ഞു.ലോകം ഇന്ത്യയെ ശ്രദ്ധിക്കുന്നുണ്ടെന്നു മനസിലാക്കുമ്പോള്‍ വിദേശത്തായാലും ഇന്ത്യയുടെ ന്യൂ ജനറേഷന്‍ പുളകം കൊണ്ടു.

ചൊവ്വായുടെ ഭ്രമണപഥത്തില്‍ മംഗള്‍യാന്‍ വട്ടമിട്ട നിമിഷം കാണാന്‍ മുതിര്‍ന്നവര്‍ വിസ്മയഭരിതരായി ചാനലുകളുടെ മുന്‍പില്‍ കാത്തിരുന്നു.

ബ്രേയിലെ ആഘോഷം

ബ്രേയിലെ ആഘോഷം


അയര്‍ലണ്ടിലെ ഇന്ത്യാക്കാരുടെ കൂട്ടായ്മ ബ്രേയിലെ സനം ഇന്ത്യന്‍ റസ്റ്റോറന്റ്റില്‍ ഒരുക്കിയ ‘മംഗളയാന്‍ വിജയ സായാഹ്നം’ദേശസ്‌നേഹത്തിന്റെ പ്രകടനമായിരുന്നു.ഡബ്ലിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നായി നിരവധി പേര്‍ പങ്കെടുക്കാന്‍ എത്തിയുരുന്നു.ഇന്ത്യന്‍ എംബസി ഹെഡ് ഓഫ് ചാന്‍സിലര്‍ കോണ്‍സുലര്‍ പി കെ രാഘവിന്റെ നേതൃത്വത്തില്‍ ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധി സംഘവും ബ്രേയിലെ ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.വി ഡി രാജന്‍ അധ്യക്ഷത വഹിച്ചു.മധുരപലഹാരവിതരണവും,സ്‌നേഹ വിരുന്നും ഉണ്ടായിരുന്നു.
k orbit
കേരളത്തിലും സ്‌കൂളുകളിലും കോളജുകളിലും മാത്രമല്ല ചെറിയ ഗ്രാമങ്ങളില്‍ വരെ ആഹ്ലാദ പ്രകടനങ്ങള്‍ നടന്നു.മംഗള്‍യാനും ചൊവ്വായുമായിരുന്നു താരങ്ങളായി മാറിയത്.ചര്‍ച്ച മുതല്‍ പായസ വിതരണം വരെ വരെ പലയിടങ്ങളിലും അരങ്ങേറി. വികസിത രാജ്യങ്ങളുടെ നേട്ടപ്പട്ടികയില്‍ ഭാരതവും ഇടംനേടിയതിന്റെ അഭിമാനമാണു പുതിയ തലമുറയ്ക്കു പ്രത്യാശപകര്‍ന്നത്. 

Scroll To Top