Sunday December 04, 2016
Latest Updates

കോര്‍ക്കില്‍ മന്ദാരചെപ്പ് സംഗീത സന്ധ്യ ജൂലൈ 2 ന് 

കോര്‍ക്കില്‍ മന്ദാരചെപ്പ് സംഗീത സന്ധ്യ ജൂലൈ 2 ന് 

കോര്‍ക്ക് :കോര്‍ക്കിലെ സംഗീത പ്രേമികളുടെ കൂട്ടായ്മക്ക് അരങ്ങൊരുങ്ങുകയായി. ജൂലൈ 2 ന് 6 മണിക്ക് ടോഗറിലെ ഫിന്ബാര്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് മന്ദാരചെപ്പ്  കൂട്ടായ്മയുടെ സംഗീത സന്ധ്യ സംഘടിപ്പിച്ചിരിക്കുന്നത്.

കുട്ടികള്‍ക്കായി ബിഗ് സ്‌ക്രീന്‍ കാര്‍ട്ടൂണ്‍  സിനിമയും ഈ വേദിയില്‍ സമാന്തരമായി നടത്തപ്പെടുന്നതാണ്.എല്ലാ വര്‍ഷവും നടത്താനാഗ്രഹിക്കുന്ന ഈ കൂട്ടായ്മയില്‍ നിന്നും ചെറിയതോതില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെയ്ക്കുവാനും സംഘാടകര്‍ക്ക് പദ്ധതിയുണ്ട്. മിനിമം സംഭാവന 5 യൂറോയും ഫാമിലി സംഭാവന 10 യൂറോയും നിരക്കില്‍ സംഘാടകര്‍ പ്രതീക്ഷിക്കുണ്ട്. .ഇരുപത്തിയഞ്ചോളം വീട്ടിലെ പാട്ടുകാര്‍ അണിനിരക്കുന്ന ഈ സംഗീത വിരുന്ന് വിജയമാക്കുവാന്‍ എല്ലാവരുടെയും സഹകരണം .അഭ്യര്‍ഥിക്കുന്നതായി മന്ദാരചെപ്പ് കൂട്ടായ്മ അറിയിച്ചു.
വാര്‍ത്ത :അനില്‍ വി സ്‌കറിയ

Scroll To Top