Tuesday July 17, 2018
Latest Updates

അയര്‍ലണ്ടില്‍ നിശ്ചിതപ്രായത്തില്‍ ജോലിയില്‍ നിന്നും വിരമിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്ന ബില്‍ പരിഗണനയ്ക്കെത്തി

അയര്‍ലണ്ടില്‍ നിശ്ചിതപ്രായത്തില്‍ ജോലിയില്‍ നിന്നും വിരമിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്ന ബില്‍ പരിഗണനയ്ക്കെത്തി

ഡബ്ലിന്‍ :അറുപത്തിയഞ്ചാമത്തെ വയസില്‍ ജോലിയില്‍ നിന്നും റിട്ടയര്‍ ചെയ്യാമെന്ന് കരുതി ആശ്വസിച്ചിരിക്കുകയാണോ നിങ്ങള്‍?എങ്കിലിതാ ഒരു വാര്‍ത്ത.65 കഴിഞ്ഞാലും ജോലി ചെയ്യാന്‍ മനസുള്ള ഒരു ‘ചെറുപ്പം’ കൂടി ഉണ്ടെന്ന് കരുതുന്നവരെ ജോലിയില്‍ തുടരാന്‍ അനുവദിക്കണം എന്നൊരു ബില്‍ ഐറിഷ് പാര്‍ലമെന്റ് പരിഗണിക്കുന്നു.ഷിന്‍ ഫിന്‍ പാര്‍ട്ടിയാണ് പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചത്.

റിട്ടയര്‍ ചെയ്താലും പെന്‍ഷനും,സോഷ്യല്‍ വെല്‍ഫെയറും കൊടുക്കണം എന്നിരിക്കെ നിര്‍ബന്ധിതമായി 65 മത്തെ വയസില്‍ പൊതുമേഖലയിലെ ജീവനക്കാരെ പിരിച്ചുവിടുന്നത് എന്തിനെന്നാണ് പാര്‍ട്ടിയുടെ ചോദ്യം,

തൊഴില്‍ തുല്യതാ (അബോളീഷന്‍ ഓഫ് മാന്‍ഡേറ്ററി റിട്ടയര്‍മെന്റ് ഏജ്)ബില്‍ 2016 ഐറിഷ് പാര്‍ലിമെന്റില്‍ ജസ്റ്റീസ് കമ്മിറ്റി പരിഗണിക്കുകയാണ്.ഈ ബില്‍ നിയമമാക്കണമോയെന്ന് കമ്മിറ്റി തീരുമാനിക്കും.ഇന്നലെ പാര്‍ലിമെന്റില്‍ ബില്‍ ചര്‍ച്ചയ്ക്കെത്തി.ഭരണപക്ഷം ബില്ലിന് അനുകൂലമായല്ല പ്രതീകരിച്ചിരിക്കുന്നത്

‘ഈ ബില്‍ നിയമമാകുമെങ്കില്‍ അത് ശരിയായ ദിശയിലേക്കുള്ള വളരെ നിര്‍ണായകമായ ചുവടുവെയ്പായിരിക്കും.പൊതു സര്‍വീസിലെ സ്വാഭാവികപെന്‍ഷന്‍ സമ്പ്രദായത്തെ നാം ഇല്ലാതാക്കും’എസ്.ഐ.പി.ടി.യു ഓര്‍ഗനൈസര്‍ പോള്‍ ബെല്‍ അഭിപ്രായപ്പെട്ടു.

Scroll To Top