Friday December 09, 2016
Latest Updates

മാനന്തവാടിയില്‍ തിരഞ്ഞെടുപ്പില്‍ തോറ്റ ഡി.സി.സി. ജനറല്‍ സെക്രട്ടറി തൂങ്ങിമരിച്ചു 

മാനന്തവാടിയില്‍ തിരഞ്ഞെടുപ്പില്‍ തോറ്റ ഡി.സി.സി. ജനറല്‍ സെക്രട്ടറി തൂങ്ങിമരിച്ചു 

മാനന്തവാടി: തിരഞ്ഞെടുപ്പില്‍ തോറ്റ വയനാട് ഡി.സി.സി. ജനറല്‍ സെക്രട്ടറി ബ്‌ളോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ തൂങ്ങി മരിച്ചു. പയ്യമ്പള്ളി പുതിയിടത്തെ പടിയറ പി.വി. ജോണ്‍ (65) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ എട്ടരയോയെ മാനന്തവാടി ക്‌ളബുകുന്നിലെ ബ്‌ളോക്ക് കമ്മിറ്റി ഓഫീസില്‍ ഫാനില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. രാവിലെ വീട്ടില്‍ നിന്നും സ്വന്തം കാറെടുത്താണ് ജോണ്‍ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ എത്തിയത്. 
മാനന്തവാടി നഗരസഭാ തിരഞ്ഞെടുപ്പില്‍ 34ാം വാര്‍ഡായ പുത്തന്‍പുരയില്‍ നിന്നും പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി ജോണ്‍ മത്സരിച്ചിരുന്നു. 994 വോട്ടര്‍മാരുള്ള വാര്‍ഡില്‍ ജോണിന് 39 വോട്ടു മാത്രമാണ് ലഭിച്ചത്. സ്വതന്ത്രനായി മത്സരിച്ച ജോയിയാണ് 346 വോട്ടു നേടി ഇവിടെതിരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസ് വിമതനായി മത്സരിച്ച സാബു മണിത്തൊട്ടിക്ക് ഇവിടെ 195 വോട്ടു ലഭിച്ചിരുന്നു.

Scroll To Top