Wednesday December 07, 2016
Latest Updates

ഭാര്യയെ സ്യൂട്ട്‌കേസില്‍ ഒളിപ്പിച്ച് യുകെയിലേക്ക് കടത്താന്‍ ശ്രമിച്ച ഭര്‍ത്താവിന് ജയില്‍ 

ഭാര്യയെ സ്യൂട്ട്‌കേസില്‍ ഒളിപ്പിച്ച് യുകെയിലേക്ക് കടത്താന്‍ ശ്രമിച്ച ഭര്‍ത്താവിന് ജയില്‍ 

ലണ്ടന്‍: ഭാര്യയെ സ്യൂട്ട്‌കേസില്‍ ഒളിപ്പിച്ച് യുകെയിലേക്ക് കടത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. ലാറ്റ്‌വിയക്കാരനായ ബോഗ്ഡന്‍ ക്രോയിറ്ററാണ് ഭാര്യയെ സ്യൂട്ട്‌കേസില്‍ ഒളിപ്പിച്ച് യുകെയിലേക്ക് കടത്താന്‍ ശ്രമിച്ചത്. ഫ്രാന്‍സിലെ കലൈസില്‍ നിന്ന് എത്തിയ ഇയാള്‍ കെന്റിലെ ഡോവര്‍ പോര്‍ട്ടില്‍ ഇമിഗ്രേഷന്‍ പരിശോധനയിലാണ് കുടുങ്ങിയത്. യുകെയിലെ താമസിക്കുന്നതിന് അനുമതിയുള്ള ബോഗ്ഡന്‍ ഭാര്യയുടെ വിസ അപേക്ഷ രണ്ടു തവണ നിരസിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഭാര്യയെ സ്യൂട്ട്‌കേസില്‍ ഒളിപ്പിച്ച് കടത്താമെന്ന സാഹസത്തിന് മുതിര്‍ന്നത്.

ഈ കേസില്‍ കാന്റെര്‍ബറി ക്രൌണ്‍ കോടതിയില്‍ നടന്ന വിചാരണയില്‍ ഇയാള്‍ക്ക് രണ്ടു വര്‍ഷത്തെ ജയില്‍ ശിക്ഷ പതിനാലു മാസമായി കുറച്ച് നല്‍കി. ഇതിന് പുറമേ 400 പൌണ്ട് പിഴ അടയ്ക്കാനും. പ്രതിഫലമില്ലാതെ 100 മണിക്കൂര്‍ കമ്മ്യൂണിറ്റി സര്‍വീസ് ചെയ്യാനും ഇയാള്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. ഇയാള്‍ സ്വമേധയാ കുറ്റം സമ്മതിച്ചത് കണക്കിലെടുത്താണ് കോടതി ശിക്ഷ കുറച്ച് നല്‍കിയത്.

Scroll To Top