Thursday January 19, 2017
Latest Updates

ഡോണഗലിലെ 62 കാരന്‍ കടന്നല്‍ക്കുത്തേറ്റ് മരിച്ചു

ഡോണഗലിലെ 62 കാരന്‍ കടന്നല്‍ക്കുത്തേറ്റ് മരിച്ചു

ലെറ്റര്‍കെന്നി:ഡോണഗലിലെ, വില്ലേജ് ഓഫ് കോണ്‍വോയി സ്വദേശിയായ 62 കാരന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു. നേരത്തെ ഒരു മെക്കാനിക്ക് ആയിരുന്ന ഫെര്‍ഗസ് മാക് ഗില്‍ ആണ് ചുണ്ടില്‍ കടന്നലിന്റെ കുത്തേറ്റ് 20 മിനിറ്റിനുള്ളില്‍ മരണത്തിന് കീഴടങ്ങിയത്. അടുത്തുളള പോസ്റ്റ് ഓഫീസില്‍ പോയി മടങ്ങുന്നതിനിടെയാണ് കടന്നല്‍ കുത്തിയത്. 
പിന്നീട് സമീപത്തെ വൈറ്റ് ഹോഴ്‌സ് പബ്ബില്‍ വന്ന് അവിടെ ഉള്ളവരോട് മാക് ഗില്‍ വിവരം പറഞ്ഞു.തനിക്ക് അസ്വസ്ഥത തോന്നുന്നെന്നു പറഞ്ഞ അദ്ദേഹം കുടിക്കാന്‍ എന്തെങ്കിലും നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും, ഉടന്‍ കുഴഞ്ഞ് വീഴുകയായിരുന്നു.എമര്‍ജന്‍സി സര്‍വ്വീസും ഒരു ഡോക്ടറും സ്ഥലത്തെത്തി അടിയന്തര ശുശ്രൂഷ നല്കിയെങ്കിലും അതിനകം മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. 

Scroll To Top