Saturday May 27, 2017
Latest Updates

ഡബ്ലിനിലേയ്ക്കുള്ള വിമാനത്തില്‍ വെച്ച് യുവാവ് മരിച്ച സംഭവം :കൂടെയുണ്ടായിരുന്ന സ്ത്രീയെ അറസ്റ്റ് ചെയ്തു 

ഡബ്ലിനിലേയ്ക്കുള്ള വിമാനത്തില്‍ വെച്ച് യുവാവ് മരിച്ച സംഭവം :കൂടെയുണ്ടായിരുന്ന സ്ത്രീയെ അറസ്റ്റ് ചെയ്തു 

കോര്‍ക്ക് :ഞായറാഴ്ച്ച ലിസ്ബണില്‍ നിന്നും ഡബ്ലിനിലേയ്ക്ക് വരികയായിരുന്ന വിമാനത്തില്‍ വെച്ച് 24 വയസുകാരനായ യുവാവ് പെട്ടന്ന് മരിച്ചതുമായ സംഭവത്തില്‍ ഒപ്പം യാത്ര ചെയ്ത 40 വയസുകാരിയെ ഗാര്‍ഡ അറസ്റ്റ് ചെയ്തു.

ബ്രസീല്‍കാരനായ യുവാവ് എയര്‍ ലിംഗസ് വിമാനത്തില്‍ യാത്ര ചെയ്യവേ നുരയും പതയുംവന്ന് അബോധാവസ്ഥയിലാവുകയായിരുന്നു. പൈലറ്റിന്റെ അഭ്യര്‍ഥന അനുസരിച്ച് വിമാനത്തിലുണ്ടായിരുന്ന നഴ്‌സുമാരും ഡോക്റ്ററും ചേര്‍ന്ന് അടിയന്തര ചികിത്സ നല്കിയെങ്കിലും യുവാവ് മരിക്കുകയായിരുന്നു.വിമാനം ഇന്നലെ വൈകിട്ട് 5.40 ഓടെ കോര്‍ക്ക് എയര്‍ പോര്‍ട്ടില്‍ അടിയന്തരമായി ലാന്‍ഡിംഗ് നടത്തുകയും അവിടെ വെച്ച് യുവാവിന്റെ മരണം ഔദ്യോഗികമായി ഡിക്ലയര്‍ ചെയ്യുകയും ചെയ്തു.

ഒപ്പം യാത്ര ചെയ്ത പോര്‍ട്ട്ഗീസ് യുവതിയെ അറസ്റ്റ് ചെയ്തതിനു ഗാര്‍ഡ കാരണം വെളിപ്പെടുത്തിയിട്ടില്ല .എന്നാല്‍ ഇവരില്‍ നിന്നും അംഫെറ്റാമിന്‍ എന്ന മരുന്ന് ഗാര്‍ഡ പിടിച്ചെടുത്തിട്ടുണ്ട്.ഇവര്‍ തമ്മിലുള്ള ബന്ധവും അജ്ഞാതമാണ്.

Scroll To Top