Thursday December 08, 2016
Latest Updates

മൂന്നു മാസത്തിലൊരിക്കല്‍ മമ്മൂട്ടി ലണ്ടന് പോകുന്നതെന്തിനാണ് ?

മൂന്നു മാസത്തിലൊരിക്കല്‍ മമ്മൂട്ടി ലണ്ടന് പോകുന്നതെന്തിനാണ് ?

മമ്മൂട്ടിയുടെ ലണ്ടന്‍ യാത്രയാണ് ഇപ്പോള്‍ ചര്‍ച്ച. അവധിക്കാലം ആഘോഷിക്കാനും ചില ബിസിനസ് കാര്യങ്ങള്‍ക്കുമായാണ് താരം പോകുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ പ്രായം കുറയ്ക്കാനാണത്രെ മമ്മൂട്ടി ലണ്ടനിലേയ്ക്ക് പോകുന്നത്. പ്രായമേറിവരുന്തോറുമുള്ള സൗന്ദര്യപ്രശ്‌നങ്ങളടക്കം പരിഹരിക്കാനുമാണ് ലണ്ടനിലേക്കുള്ള യാത്ര എന്നാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പറയുന്നത്.

മൂന്ന് മാസം കൂടുബോള്‍ ഒരു തവണയെങ്കിലും ലണ്ടനിലെത്തി പരിഹാരം കണ്ടില്ലെങ്കില്‍ അത് താരത്തിന് പണിയാകുമെന്നാണ് റിപ്പോര്‍ട്ട്. പ്രായം പ്രശ്‌നമാകുമ്പോള്‍ ഇനി നല്ല വേഷങ്ങള്‍ ലഭിക്കിലെന്നാണ് സംസാരം. ഇതിനുള്ള പരിഹാരത്തിന് വേണ്ടിയാണ്താരത്തിന്റെ ലണ്ടന്‍ യാത്ര. ഇനി ഉട്ടോപ്യയിലെ രാജാവ് പൂര്‍ത്തിയായ ശേഷം അടുത്തയാഴ്ച താരം ലണ്ടനിലേക്ക് പോകുമെന്നാണ് സൂചന.

യു.കെയിലുള്ള ഒരു മലയാളി ഡോക്ടറാണത്രെ താരത്തിന്റെ ഡയറ്റീഷ്യന്‍. കഴുത്തിലെ പേശികള്‍ വലിയുന്നത് മുറുക്കുകയാണ് പ്രധാനമായും താരം നേരിടുന്ന വെല്ലുവിളി. തല്‍ക്കാലം വിഷ്വല്‍ ഇഫക്‌സ് വഴിയാണ് പല സിനിമകളും കഴുത്തിലെ പ്രശ്‌നം പരിഹരിക്കുന്നത്. എന്നാല്‍ ക്‌ളോസ് ഷോട്ടുകളില്‍ അതും പ്രശ്‌നമാണ്. പോകുന്നതിന് മുന്നോടിയായി ഉട്ടോപ്യയിലെ രാജാവില്‍ മമ്മൂട്ടിയുടെ സീനുകള്‍ ഇത്രയും പെട്ടന്ന് എടുത്ത് തീര്‍ക്കാനുള്ള ശ്രമത്തിലാണ് കമല്‍. നെയ്യാറ്റിന്‍കര ഗസ്റ്റ്ഹൗസിലെ സീനുകള്‍ പൂര്‍ത്തിയാക്കിയ ശേഷം സംഘം കൊല്ലത്താണ് ഇപ്പോഴുള്ളത്. അവിടുത്തെ രംഗങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കൊച്ചിവഴിയാണ് മമ്മൂട്ടി ലണ്ടനിലേക്ക് തിരിക്കുന്നത്.നേരത്തെ വര്‍ഷത്തിലൊരിക്കലാണ് താരം ലണ്ടനില്‍ പോയിരുന്നത്.

Scroll To Top