Saturday December 03, 2016
Latest Updates

ട്രോളുകള്‍ക്കെതിരേ മമ്മൂട്ടി രംഗത്ത്…

ട്രോളുകള്‍ക്കെതിരേ മമ്മൂട്ടി രംഗത്ത്…

മ്മൂട്ടിയുടെ പുതിയ ചിത്രം കസബയുടെ ഫസ്റ്റ്‌ലുക്കിനെ പരിഹസിച്ച ട്രോളുകള്‍ക്കെതിരേ മമ്മൂട്ടി രംഗത്ത്. കസബയുടെ ഫസ്റ്റ്‌ലുക്ക് ഇറങ്ങിയതിന് തൊട്ടുപിന്നാലെയാണ് ട്രോളുകളുടെ വരവും. ഈ ട്രോളുകളില്‍ പത്തെണ്ണം തന്റെ ഒഫിഷ്യല്‍ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്താണ് മമ്മൂട്ടിയുടെ പ്രതികരണം. ട്രോളുകള്‍ ആക്ഷേപഹാസ്യത്തിന്റെ പുതിയമുഖമാണെന്നും ഡിജിറ്റല്‍ തലമുറ തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കുന്നതിന് സ്വീകരിക്കുന്ന വഴിയാണിതെന്നും മമ്മൂട്ടി പറയുന്നു. കസബ ട്രോളുകള്‍ കൂടുതല്‍ കാണുന്നതിന് അനുസരിച്ച് ഇനിയും സ്വന്തം ഫെയ്‌സ്ബുക്ക് പേജില്‍ എടുത്തു പോസ്റ്റ് ചെയ്യുമെന്നും അദ്ദേഹം. രണ്‍ജി പണിക്കരുടെ മകന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കസബ.
ഒരു ജീപ്പിന്റെ ബമ്പറിനു മേല്‍ കാക്കി ധരിച്ചിരിക്കുന്ന മമ്മൂട്ടിയുടെ ചിത്രമായിരുന്നു പോസ്റ്ററില്‍. കാലിന്മേല്‍ കാല്‍കയറ്റിവച്ച്,കൈകള്‍ രണ്ടും ബോണറ്റിലേക്ക് നീട്ടിവച്ചിരിക്കുന്ന ചിത്രമാണ് ട്രോളന്‍മാര്‍ ഏറ്റെടുത്തത്. ഏതാനും ദിവസം മുന്‍പ് മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്റെ ടീസറും ഇതുപോലെ ട്രോള്‍ ചെയ്യപ്പെട്ടിരുന്നു.

Scroll To Top