Friday December 09, 2016
Latest Updates

മമ്മൂട്ടി, പോത്തന്‍ വക്കീലാവാനില്ല !

മമ്മൂട്ടി, പോത്തന്‍ വക്കീലാവാനില്ല !

മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് കാര്‍ട്ടൂണ്‍ പരമ്പരയായ ബോബനും മോളിയും രണ്ടാമതും സിനിമയാക്കാന്‍ തുടങ്ങിയപ്പോള്‍ ക്ഷണം മമ്മൂട്ടി നിരസിച്ചു. അതിനുള്ള കാരണവും മെഗാസ്റ്റാര്‍ വ്യക്തമാക്കി. ബോബനെയും മോളിയെയും മുഖ്യ കഥാപാത്രമാക്കി സിനിമയെടുത്തെങ്കിലും വിജയിച്ചില്ല. രണ്ടാമതും സിനിമയെടുക്കനുള്ള ചര്‍ച്ചകള്‍ നടക്കുന്ന ഘട്ടത്തിലാണ് കാര്‍ട്ടൂണിസ്റ്റ് ടോംസ് മമ്മൂട്ടിയെ കാണുന്നത്. അതിലെ പോത്തന്‍ വക്കീലിനെ അവതരിപ്പിക്കാന്‍ ടോംസ് മമ്മൂട്ടിയെ ക്ഷണിച്ചു.

എന്നാല്‍, സ്‌നേഹപൂര്‍വ്വം മമ്മൂട്ടി ക്ഷണം നിരസിക്കുകയായിരുന്നു. സിനിമ എടുക്കുന്നതിനെയും അദ്ദേഹം നിരുത്സാഹപ്പെടുത്തി. ബോബനും മോളിയും ജനപ്രീതി നേടിയ കഥാപാത്രങ്ങളാണ് . അവര്‍ അങ്ങനെ തന്നെ നില്‍ക്കണമെന്ന കാരണം പറഞ്ഞാണ് മമ്മൂട്ടി സിനിമയാക്കുന്നതില്‍ നിന്നും ടോംസിനെ തടഞ്ഞത്.

മമ്മൂട്ടി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ടോംസിന്റെ എന്റെ ബോബനും മോളിയും എന്ന ആത്മകഥയുടെ പ്രകാശന ചടങ്ങിലാണ് മെഗാസ്റ്റാര്‍ ഇതു പറഞ്ഞത്. ബോബനും മോളിയും പകരക്കാരില്ലാത്ത കഥാപാത്രങ്ങളാണ്. ടോംസിന്റെ രചനകളുമായി ഇറങ്ങിയ പ്രസിദ്ധീകരണങ്ങള്‍ ചൂടപ്പം പോലെയാണ് വിറ്റഴിഞ്ഞതെന്നും മമ്മൂട്ടി അനുസ്മരിച്ചു.

ഒരു കാലഘട്ടത്തിലെ സാമൂഹ്യരാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്ത ബോബനും മോളിയും മലയാളിയുള്ളിടത്തോളം നിലിനില്‍ക്കുമെന്നും മമ്മൂട്ടി പറഞ്ഞു

Scroll To Top