Monday December 05, 2016
Latest Updates

ആദിവാസികള്‍ക്ക് തയ്യല്‍ മെഷീന്‍ സമ്മാനിച്ച് മമ്മൂട്ടി

ആദിവാസികള്‍ക്ക് തയ്യല്‍ മെഷീന്‍ സമ്മാനിച്ച് മമ്മൂട്ടി

മറയൂരിലെ ഇരുപത് ആദിവാസി യുവതികള്‍ക്ക് തയ്യല്‍മെഷീന്‍ സമ്മാനിച്ച് നടന്‍ മമ്മൂട്ടി തന്റെ പുതിയ ചിത്രത്തിന് തുടക്കമിട്ടു. കമല്‍ സംവിധാനം ചെയ്യുന്ന ഉട്ടോപ്യയിലെ രാജാവിന്റെ പൂജയോട് അനുബന്ധിച്ചാണ് മമ്മൂട്ടി ആദിവാസികള്‍ക്ക് തയ്യല്‍ മെഷീന്‍ നല്‍കിയത്. ഉട്ടോപ്യയിലെ രാജാവില്‍ മുഖ്യവേഷം കൈകാര്യം ചെയ്യുന്നത് മമ്മൂട്ടിയാണ്.

മമ്മൂട്ടി നേതൃത്വം നല്‍കുന്ന ഷെയര്‍ ആന്റ് കെയര്‍ എന്ന സംഘടനയാണ് നിര്‍ധനരായ യുവതികളെ തെരഞ്ഞെടുത്തത്. ഇത്തരം ഒരു ചടങ്ങിലൂടെ തന്റെ പുതിയ ചിത്രത്തിന് തുടക്കമിടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു.

സംവിധായകരായ കമല്‍, ഫാസില്‍, ലാല്‍ ജോസ്, വനിത കമ്മിഷന്‍ അംഗം പ്രമീളാ ദേവി, സിനിമാ നിര്‍മ്മതാക്കളായ ഹസീബ് ഹനീഫ്, നൗഷാദ് കണ്ണൂര്‍ തുടങ്ങിയവര്‍ ചടങ്ങിന് എത്തിയിട്ടുണ്ടായിരുന്നു. കറുത്ത പക്ഷികള്‍ എന്ന ചിത്രത്തിന് ശേഷം കമലും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണ് ഉട്ടോപ്യയിലെ രാജാവ്. ഏറെ നാളത്തെ ഇടവേളക്ക് ശേഷമാണ് കമല്‍ സിനിമ ചെയ്യുന്നത്.

Scroll To Top