Friday November 24, 2017
Latest Updates

അമ്മയുടെ ജനറല്‍ സെക്രട്ടറിയായി മമ്മൂട്ടിയെ തിരഞ്ഞെടുത്തു

അമ്മയുടെ ജനറല്‍ സെക്രട്ടറിയായി മമ്മൂട്ടിയെ തിരഞ്ഞെടുത്തു

അടുത്ത മൂന്ന് വര്‍ഷം മമ്മൂട്ടിയാകും  അമ്മഭയുടെ ജനറല്‍ സെക്രട്ടറി. താര സംഘടനയായ ഭഅമ്മഭയുടെ തലപ്പത്തേക്ക് മോഹന്‍ലാലിനു പകരം ഇന്നാണ് മമ്മൂട്ടി തിരഞ്ഞെടുക്കപ്പെട്ടത്. വൈസ് പ്രസിഡന്റ് സ്ഥാനത്ത് മോഹന്‍ലാല്‍ തുടരും. പ്രസിഡന്റായി ഇന്നസെന്റും സെക്രട്ടറിയായി ഇടവേള ബാബുവും തുടരും. കൂടാതെ കെ.ബി. ഗണേഷ് കുമാറിനെ വൈസ് പ്രസിഡന്റായും, ദിലീപിനെ ഖജാന്‍ജിയായും യോഗം തിരഞ്ഞെടുത്തു..

എതിരില്ലാതെയാണ് ഇത്തവണ അംഗങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടത്. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ ശനിയാഴ്ച കഴിഞ്ഞതോടെ ഇന്നസെന്റിന്റെ നേതൃത്വത്തിലുള്ള പാനല്‍ മാത്രമാണ് രംഗത്തുള്ളത്. ജൂണ്‍ 28ന് കീച്ചിയില്‍ നടക്കുന്ന വാര്‍ഷിക പൊതുയോഗത്തില്‍ തിരഞ്ഞെടുപ്പ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നാണ് അധികൃതര്‍ അറിയിച്ചത്.

പൃഥ്വിരാജ്, നിവിന്‍ പോളി, നെടുമുടി വേണു, മുകേഷ്, മണിയന്‍ പിള്ള രാജു, ആസിഫ് അലി, കുക്കു പരമേശ്വരന്‍, ദേവന്‍, കലാഭവന്‍ ഷാജോണ്‍, സിദ്ദിഖ്, രമ്യ നമ്പീശന്‍ എന്നിവരാണ് പുതിയ അമ്മ കമ്മിറ്റിയംഗങ്ങള്‍.

 

Scroll To Top