Friday December 09, 2016
Latest Updates

ആമിര്‍ ഖാന്റെ ഡന്‍ഗാലില്‍ നായികയാവാന്‍ മല്ലികാ ഷെരാവത്

ആമിര്‍ ഖാന്റെ ഡന്‍ഗാലില്‍ നായികയാവാന്‍ മല്ലികാ ഷെരാവത്

പുറത്തിറങ്ങുന്ന എല്ലാ സിനിമകളും വിവാദത്തില്‍ പെടുകയെന്ന അപൂര്‍വ റെക്കോര്‍ഡിനുടമയാണ് മല്ലിക ഷെരാവത്. അവസാനമായിറങ്ങിയ ഡേര്‍ട്ടി പൊളിറ്റിക്‌സും വ്യതസ്തമായിരുന്നില്ല. എന്നാല്‍ ഇത്തവണ വലിയ ഒരു വാര്‍ത്തയുടെ ഭാഗമായാണ് നടിയുടെ പേര് ഉയര്‍ന്നു കേള്‍ക്കുന്നത്. മറ്റൊന്നുമല്ല, ആമിര്‍ ഖാന്റെ ഏവരും കാത്തിരിക്കുന്ന പുതിയ സിനിമയില്‍ മല്ലികയായിരിക്കും നായിക യെന്നാണു വാര്‍ത്ത.

പ്രശസ്ത ഗുസ്തി വീരന്‍ മഹാവീര്‍ ഫൊഗട്ടിന്റെ ജീവിതത്തെ ആസ്പതമാകി നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രം ഷൂട്ടിങ്ങ് ആരംഭിക്കാനിരിക്കുകയാണ്. ആമിര്‍ ഖാനാണ് ചിത്രത്തില്‍ മഹാവീര്‍ ഫൊഗട്ടിനെ അവതരിപ്പിക്കുന്നത്. കഥാപാത്രത്തിനായി ആമിര്‍ ഖാന്‍ തൂക്കം കൂട്ടിയത് ഇതിനോടകം തന്നെ വലിയ വാര്‍ത്തയായതാണ്.

നായികമാരുടെ തിരഞ്ഞെടുപ്പിനായി വളരെയധികം ലാളിത്യത്തോടെയാണ് മല്ലിക എത്തിയത്. മേക്കപ്പില്ലാതെ ലളിതമായ ഒരു സല്‍വാറുമണിഞ്ഞെത്തിയ മല്ലിക ഹരിയാനയിലെ പ്രാദേശിക ഭാഷയാണ് സംസാരിച്ചത്. ഇതേ ഭാഷ സംസാരിക്കുന്ന കഥാപാത്രത്തിനായി മല്ലികയുടെ സാധ്യത ഇതോടെ വര്‍ദ്ധിച്ചുവെന്നാണ് വിലയിരുത്തല്‍.

 

 

 

Scroll To Top