Wednesday December 07, 2016
Latest Updates

മലയാളം ഒരുക്കുന്ന വിദ്യാരംഭവും മെറിറ്റ് ഈവനിംഗും ഡബ്ലിനില്‍ ഒക്ടോബര്‍ 11 ന്

മലയാളം ഒരുക്കുന്ന വിദ്യാരംഭവും മെറിറ്റ് ഈവനിംഗും ഡബ്ലിനില്‍ ഒക്ടോബര്‍ 11 ന്

ഡബ്ലിന്‍: ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് കടക്കാന്‍ തയ്യാറെടുക്കുന്ന അയര്‍ലണ്ടിലെ കുരുന്നുകള്‍ക്ക് ”മലയാളം” സംഘടനയുടെ നേതൃത്വത്തില്‍ വിജയദശമിനാളായ ഒക്ടോബര്‍ പതിനൊന്ന് ചൊവ്വാഴ്ച വിദ്യാരംഭം സംഘടിപ്പിക്കുന്നു. തുടര്‍ച്ചയായി എട്ടാമതു തവണ പരമ്പരാഗത രീതിയില്‍ ഒരുക്കുന്ന വിദ്യാരംഭവും മെറിറ്റ് ഈവനിംഗും താല പ്ലാസാ ഹോട്ടലില്‍ വച്ചാണ് സംഘടിപ്പിക്കുന്നത്.

കേരളത്തിലെ പ്രശസ്തരായ ഒട്ടേറെ വ്യക്തികള്‍ മുന്‍വര്‍ഷങ്ങളില്‍ അയര്‍ലണ്ടിലെ കുരുന്നുകള്‍ക്ക് ഹരിശ്രീ കുറിക്കാനായി എത്തിയിട്ടുണ്ട്. ഇത്തവണ ആദ്യാക്ഷരങ്ങള്‍ പകര്‍ന്നു നല്‍കുന്നത് പുതുതലമുറയിലെ മലയാളി ചെറുകഥാകൃത്തും നോവലിസ്റ്റുമായ ബെന്യാമിനാണ്. ആടുജീവിതം എന്ന നോവലിനു 2009 ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ബെന്യാമിനെ തേടിയെത്തി. പെണ്‍മാറാട്ടം എന്ന കഥാസമാഹാരവും അബീശഗിന്‍, പ്രവാചകന്‍മാരുടെ രണ്ടാം പുസ്തകം, അക്കപ്പോരിന്റെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍, മഞ്ഞവെയില്‍ മരണങ്ങള്‍ തുടങ്ങിയ ഏഴ് നോവലുകളും വ്യത്യസ്തങ്ങളായ വായനാനുഭവങ്ങളാണ് മലയാളികള്‍ക്ക് പകര്‍ന്നത്.

വിദ്യാരംഭത്തെ തുടര്‍ന്ന് നടക്കുന്ന മെരിറ്റ് ഈവനിംഗ് ചടങ്ങില്‍ വച്ച് ഈ വര്‍ഷം ജൂനിയര്‍സെര്‍ട്ട്, ലിവിംഗ്‌സെര്‍ട്ട് പരീക്ഷകളില്‍ അയര്‍ലണ്ടില്‍ നിന്ന് ഉയര്‍ന്നമാര്‍ക്ക് കരസ്ഥമാക്കിയ മലയാളി കുട്ടികളെ അനുമോദിക്കുന്നു. ഓരോ വിഭാഗത്തില്‍ നിന്നും അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ച അഞ്ചു കുട്ടികള്‍ക്ക് പ്രസ്തുത ചടങ്ങില്‍ വച്ച് മലയാളം രൂപകല്‍പ്പന ചെയ്ത മെമന്റൊ നല്‍കുന്നതാണ്.

ജൂനിയര്‍സെര്‍ട്ട്, ലിവിംഗ്‌സെര്‍ട്ട് പരീക്ഷകളില്‍ ഉയര്‍ന്നവിജയം നേടിയ കുട്ടികളും, വിദ്യാരംഭം ചടങ്ങില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികളുടെ മാതാപിതാക്കളും പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

വിദ്യാരംഭ ചടങ്ങിലേക്കും തുടര്‍ന്ന് നടക്കുന്ന മെറിറ്റ് ഈവനിംഗിലും സാഹിത്യ സെമിനാറിലേക്കും ഏവര്‍ക്കും സ്വാഗതം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
വര്‍ഗീസ് ജോയ്- 089 466 2664
മിട്ടു ഷിബു- 087 329 8542
സെബി സെബാസ്റ്റ്യന്‍ 087 226 3917
സുജ ഷജിത്ത്- 087 667 8756
വി. ഡി രാജന്‍ -087 057 3885

Scroll To Top