Sunday December 04, 2016
Latest Updates

സഞ്ജു സാംസന്റെ മലയാളം പുച്ഛപൂര്‍വ്വം തള്ളി മനോരമയുടെ വീരസ്യം…

സഞ്ജു സാംസന്റെ മലയാളം പുച്ഛപൂര്‍വ്വം തള്ളി മനോരമയുടെ വീരസ്യം…

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കളിക്കളത്തില്‍ സഞ്ജു സാംസന്‍ മലയാളം പറഞ്ഞതിനെ പുച്ഛപൂര്‍വ്വം കളിയാക്കി പത്രമുത്തശ്ശി.പുണെയ്‌ക്കെതിരെ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ബാറ്റു ചെയ്യവെ നാലാം ഓവറില്‍ സഞ്ജു സാംസണ്‍ ഒപ്പമുണ്ടായിരുന്ന കര്‍ണാടകത്തില്‍ നിന്നുള്ള മലയാളി കരുണ്‍ നായരോട് ‘ഓടിക്കോ, ഓടിക്കോ വേഗം വേഗം’എന്ന് പറഞ്ഞതാണ് മുത്തശ്ശിയ്ക്ക് രസിക്കാഞ്ഞത്.സഞ്ജു അത് ഇംഗ്ലീഷില്‍ പറയണം എന്നായിരുന്നു മുത്തശിയുടെ ഉപദേശം.

അതുകൊണ്ടും തീര്‍ന്നില്ല…നാട്ടിന്‍പുറങ്ങളില്‍ നടക്കുന്ന ‘റബ്ബര്‍ പന്ത്ഓലമടല്‍ ബാറ്റ്’ മല്‍സരങ്ങള്‍ക്ക് സമാനമായ രീതിയിലാണ് പന്തടിച്ച ശേഷം ഓടിക്കോ… എന്ന് മലയാളത്തില്‍ മുഴങ്ങിയത് എന്ന് കൂടി എഴുതി പിടിപ്പിച്ച് മലയാളത്തെ കളിയാക്കിയാണ് മലയാളിയുടെ സ്വന്തം മനസാണെന്നും മറ്റും പാടി പിന്നാമ്പുറത്ത് മലയാളത്തെ വില്ക്കുന്ന പത്രമുത്തശി അവസാനിപ്പിച്ചത്.MANOR

മനോരമയുടെ ഭാഷാ സ്‌നേഹം കണ്ട് മലയാളി പുളകം അണിഞ്ഞു കാണും!.ലോകത്തില്‍ ഇംഗ്ലീഷു മാത്രം ഭാഷയാക്കുകയാണെങ്കില്‍ മ്മടെ മനോരമ പൂട്ടി പോവൂല്ലോ നാട്ടാരേ….

Scroll To Top