Thursday September 21, 2017
Latest Updates

അയര്‍ലണ്ടിലെ മലയാളികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്,രാജ്യത്തെ ഭാഷകളില്‍ ടോപ്പ് 10ല്‍ എന്നിട്ടും എത്തിയില്ല !

അയര്‍ലണ്ടിലെ മലയാളികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്,രാജ്യത്തെ ഭാഷകളില്‍ ടോപ്പ് 10ല്‍ എന്നിട്ടും എത്തിയില്ല !

ഡബ്ലിന്‍:2016 ലെ സെന്‍സസ് വേളയില്‍ അയര്‍ലണ്ടിലെ മലയാളികളോട് ‘ഐറിഷ് മലയാളി’ അടക്കമുള്ള കാമ്പയിന്‍ സംഘങ്ങളും ,മലയാളി സംഘടനകളും ആവര്‍ത്തിച്ച ഒരു അഭ്യര്‍ത്ഥനയായിരുന്നു മലയാളം ഭാഷയെ മറക്കരുത് എന്നത്.ഇംഗ്ലീഷ് അല്ലാതെ വീട്ടില്‍ സംസാരിക്കുന്ന ഇതര ഭാഷ എന്ന ചോദ്യത്തിന് മലയാളം എന്ന ഉത്തരം ചേര്‍ത്തെഴുതിയവരുടെ എണ്ണം ഇപ്പോഴിതാ പുറത്തുവന്നു.

10641 പേരാണ് മലയാളം സംസാരിക്കുന്നവരായി അയര്‍ലണ്ടിലുള്ളതെന്ന് സെന്‍സസ് കണക്കുകള്‍ വ്യക്തമാക്കുന്നു.ഇവയില്‍ 2011 നു ശേഷം അയര്‍ലണ്ടില്‍ ജനിച്ച 2317 പേരും ഉള്‍പ്പെടുന്നു എന്നത് അഭിമാനാര്‍ഹമായ വസ്തുതയാണ്.2011 ല്‍ 8849 പേരാണ് മലയാളം സംസാരിക്കുന്നവരായി ആകെ ഉണ്ടായിരുന്നത്.ഇവയില്‍ 883 പേര്‍ മാത്രമായിരുന്നു അയര്‍ലണ്ടില്‍ ജനിച്ചവര്‍.ജനനനിരക്കിലും കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം മലയാളികള്‍ നേട്ടം കൈവരിച്ചുവെന്ന് വ്യക്തം!

യൂറോപ്പില്‍ മലയാളികള്‍ മറ്റു സംസ്ഥാനക്കാരേക്കാള്‍ കൂടുതലുള്ള രാജ്യമെന്ന ബഹുമതിയ്ക്കും അയര്‍ലണ്ട് ഇതോടെ അര്‍ഹമാവും,യൂകെയില്‍ അയര്‍ലണ്ടിലെക്കാള്‍ മലയാളികള്‍ ഉണ്ടെങ്കിലും ഹിന്ദി ഭാഷ സംസാരിക്കുന്നവരാണ് അതില്‍ കൂടുതലും.

രാജ്യത്തെ ടോപ്പ് 10 ഭാഷകളുടെ പട്ടികയില്‍ മലയാളത്തിന് ഇടം പിടിക്കാന്‍ പക്ഷെ ആയില്ല.വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സംസാരിക്കുന്ന അറബിയും പോര്‍ച്ച്ഗീസും,അടക്കമുള്ള ഭാഷകള്‍ സംസാരിക്കുന്നവരുടെ എണ്ണം കൂടിയതാണ് മലയാളം ടോപ്പ് ടെന്നില്‍ നിന്നും പുറത്താകാന്‍ കാരണം.

മലയാളം കഴിഞ്ഞാല്‍ ഹിന്ദിയാണ് അയര്‍ലണ്ടില്‍ ഉപയോഗിക്കപ്പെടുന്ന ഇന്ത്യന്‍ ഭാഷ.വിവിധ സംസ്ഥാനനങ്ങളില്‍ നിന്നുള്ളവരടക്കം 5483 പേരാണ് ഹിന്ദി ഭാഷ വീട്ടില്‍ ഉപയോഗിക്കുന്നത്.2011ല്‍ ഇത് 4180 പേരായിരുന്നു.

തമിഴ് ഭാഷ സംസാരിക്കുന്നവരില്‍ ശ്രീലങ്കക്കാരും ഉള്‍പ്പെട്ടേക്കാമെങ്കിലും അയര്‍ലണ്ടില്‍ മൂന്നാം സ്ഥാനമുള്ള ഇന്ത്യന്‍ ഭാഷയെന്ന ബഹുമതി തമിഴിന് തന്നെ.2331 തമിഴരാണ് അയര്‍ലണ്ടില്‍ ഉള്ളത്.മുന്‍ സെന്‍സസിനെക്കാള്‍ എണ്ണൂറില്‍ അധികം പേരുടെ വര്‍ദ്ധനവാണ് ഇവര്‍ക്കുള്ളത്.

മലയാളം കഴിഞ്ഞാല്‍ ഏറ്റവും അധികം സംസാരിക്കുന്ന ഭാഷ തെലുങ്കാണ് എന്ന ചില മുന്‍ വാര്‍ത്തകളെ തിരുത്തും വിധമാണ് സെന്‍സസ് കണക്കുകള്‍ പുറത്തുവന്നത്.അയര്‍ലണ്ടിലെ തെലുങ്കരുടെ ആകെ എണ്ണം പുതിയ കണക്കുകള്‍ അനുസരിച്ച് 1502 പേര്‍ മാത്രമാണ്.

4032 പേര്‍ ബംഗാളിയാണ് സംസാരിക്കുന്നതെങ്കിലും അവരില്‍ ബംഗ്ലാദേശുകാരും ഉള്‍പ്പെടുന്നു.

2011 ന് ശേഷം ഇന്ത്യക്കാരുടെ അയര്‍ലണ്ടിലേയ്ക്കുള്ള കുടിയേറ്റം ഗണ്യമായ തോതില്‍ കുറയുകയായിരുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.മുന്‍ സെന്‍സസ് അനുസരിച്ച് 17856 പേരുണ്ടായിരുന്ന അയര്‍ലണ്ടിലെ  ഇന്ത്യന്‍ ജനസംഖ്യയില്‍ 20969 എന്ന നിലയിലേക്കുള്ള വര്‍ദ്ധനവാണ് ഉണ്ടായത്. ഐടി മേഖലയില്‍ അടക്കം അയര്‍ലണ്ടിലെത്തിയവരില്‍ അധികവും താത്കാലിക വിസയില്‍ വന്നു തിരിച്ചു പോയെന്നാണ് ഇത് തെളിവാക്കുന്നത്.

സെന്‍സസ് രേഖകള്‍ ഇന്നലെയാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്.

ഐറിഷ് മലയാളി ന്യൂസ്

RELATED NEWS

സെന്‍സസിനൊരുങ്ങുമ്പോള്‍, മറക്കരുത് മലയാളത്തെ !അയര്‍ലണ്ടിലെ മലയാളികളുടെ എണ്ണം ശതമാനക്കണക്കില്‍ കുറയുന്നു

Scroll To Top