Sunday December 11, 2016
Latest Updates

അയര്‍ലണ്ടിലെ ആര്‍ഡിയില്‍ മലയാളി നഴ്‌സ് ഹൃദയസ്തംഭനം മൂലം നിര്യാതയായി 

അയര്‍ലണ്ടിലെ ആര്‍ഡിയില്‍ മലയാളി നഴ്‌സ് ഹൃദയസ്തംഭനം മൂലം നിര്യാതയായി 

ഡബ്ലിന്‍:ആര്‍ഡിയിലെ മലയാളി നേഴ്‌സ് ഹൃദയ സ്തംഭനം മൂലം നിര്യാതയായി.ആര്‍ഡിയിലെ സെന്റ് ജോസഫ്‌സ് ആശുപത്രിയിലെ നഴ്‌സായ റെജി സെബാസ്റ്റ്യനാണ്(40) ചൊവ്വാഴ്ച രാത്രി നിര്യാതനായത്.ഒക്കല്‍ കൂനത്താന്‍ സെബാസ്റ്റ്യന്‍ വര്‍ഗീസിന്റെ ഭാര്യയാണ്.

ചൊവ്വാഴ്ച രാത്രി പത്തു മണിയോടെ കുളിയ്ക്കാനായി വീടിന്റെ രണ്ടാം നിലയിലുള്ള ബാത്ത് റൂമില്‍ കയറിയ റെജി കുഴഞ്ഞുവീഴുകയായിരുന്നു.കുറെ നേരം കഴിഞ്ഞിട്ടും റെജിയെ കാണാഞ്ഞതിനാല്‍ ഭര്‍ത്താവ് സെബാസ്റ്റ്യന്‍ അന്വേഷിച്ചു ചെന്നപ്പോള്‍ അവശയായ അവസ്ഥയില്‍ ഭാര്യയെ കണ്ടെത്തുകയായിരുന്നു.സുഹൃത്തുക്കളുടെ സഹായത്തോടെ സി പി ആര്‍ കൊടുത്തെങ്കിലും രക്ഷിക്കാനായില്ല.
അങ്കമാലി വളവി റോഡ് പാറേക്കാട്ടില്‍ കുടുംബാംഗമാണ് റെജി.ഇവര്‍ക്ക് മൂന്നു മക്കളാണ് സഞ്ജു,ജോസഫ്,ജോയി.

Scroll To Top