Saturday December 10, 2016
Latest Updates

മുപ്പത് വര്‍ഷത്തിന് ശേഷം ഐറിഷ് മലയാളികളുടെ ജീവിതക്രമം എങ്ങനെയായിരിക്കും?സെല്‍ബ്രിഡ്ജിലെ കലാകാരന്‍മാര്‍ കരുതുന്നത്

മുപ്പത് വര്‍ഷത്തിന് ശേഷം ഐറിഷ് മലയാളികളുടെ ജീവിതക്രമം എങ്ങനെയായിരിക്കും?സെല്‍ബ്രിഡ്ജിലെ കലാകാരന്‍മാര്‍ കരുതുന്നത്

ഡബ്ലിന്‍:: ഏകദേശം 30 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ പ്രവാസികളായ ഐറിഷ് മലയാളികളുടെ സ്ഥിതി എന്തായിരിക്കും?അയര്‍ലണ്ടിലേയ്ക്കുള്ള കുടിയേറ്റസമയത്ത് നാട്ടിലേയ്ക്ക് തിരികെ പോയി വാര്‍ദ്ധ്യക്യത്തിലെങ്കിലും ജന്മനാട്ടില്‍ ജീവിക്കാമെന്ന പ്രതീക്ഷയില്‍ വിമാനം കയറിയതാണ് നമ്മില്‍ പലരും.പക്ഷേ ഇപ്പോള്‍ സ്ഥിതി മാറുകയാണ്.അയര്‍ലണ്ടില്‍ എത്തി പൗരത്വം നേടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നു.മക്കള്‍ ഇവിടുത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ച് ഇവിടെ തന്നെ ജോലി നേടുന്നു,സ്ഥിരമായി ഇനിയൊരു മടക്കയാത്ര ചിന്തിക്കാനാവാത്ത വിധമായി പല കുടുംബങ്ങളും.

എന്തൊക്കെ തരം ജീവിത അവസ്ഥകളാവും വാര്‍ദ്ധക്യത്തില്‍ എത്തിചേരുന്ന ഐറിഷ് മലയാളികളെ കാത്തിരിക്കുന്നത്?ഇതേ കുറിച്ച് ആലോചിക്കുകയാണ് സെല്‍ബ്രിഡ്ജിലെ കലാകാരന്മാര്‍ ഇപ്പോള്‍. 

സെല്‍ ബ്രിഡ്ജിലെ ക്രിസ്മസ് പരിപാടികളുടെ ഭാഗമായി 11 ഓളം കലാകാരന്മാര്‍ അണിനിരക്കുന്ന 40 മിനിറ്റ് ദൈര്‍ഘ്യമുള്ള ‘കാലാന്തരങ്ങള്‍ ‘എന്ന നാടകത്തിലൂടെ ഐറിഷ് മലയാളികളുടെ ‘ഭാവി ജീവിത സാഹചര്യങ്ങള്‍’ എങ്ങനെയാവും എന്ന് ഭാവനാത്മകമായി അവതരിപ്പിക്കപ്പെടും. സെബി സെബാസ്‌റ്യന്‍ രചന നിര്‍വഹിച്ചു പ്രിന്‍സ് ജോസഫ് അങ്കമാലി സംവിധാനം ചെയ്യുന്ന ഈ നാടകം,ഒരു നഴ്‌സിംഗ് ഹോമിന്റെ പശ്ചാതലത്തില്‍ ഒരുക്കിയിട്ടുള്ളതാണ്. ഭാവിയെ കുറിച്ചുള്ള പ്രവാസികളുടെ പലവിധ ആശങ്കകള്‍ക്കുള്ള ഒരു ഉത്തരമായിരിക്കും ഈ കലോപഹാരം .

സെല്‍ബ്രിഡ്ജിലെ മലയാളി കൂട്ടായ്മയുടെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ജനുവരി 2 ശനിയാഴ്ച G A A ക്ലബ്ബില്‍ വച്ചാണ് നടത്തപ്പെടുക. വൈകിട്ട് 7മണിയോടെ ആരംഭിക്കുന്ന കലാസന്ധ്യയില്‍ കുട്ടികളും മുതിര്‍ന്നവരും ഉള്‍പെടെയുള്ളവര്‍ വിവിധതരം കലാപരിപാടികള്‍ അവതരിപ്പിക്കും. 

ബിബി സുനില്‍ രചിച്ച ‘BLESSED MARGARET OF CASTELLO’ എന്ന കുട്ടികളുടെ സ്‌ക്രീന്‍ പ്ലേ ആഘോഷപരിപാടികള്‍ക്ക് വേറിട്ടൊരു ചാരുത നല്‍കും.പരിപാടികളുടെ ഭാഗമായി ഷൈജു ലൈവിന്റെ ഗാനമേളയും ഉണ്ടായിരിക്കും . 


Scroll To Top