Saturday May 27, 2017
Latest Updates

പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യന്‍ കള്ളനോട്ടുകള്‍ കേരളത്തിലേയ്ക്ക് കടത്തിയ മലയാളി അറസ്റ്റില്‍ 

പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യന്‍ കള്ളനോട്ടുകള്‍ കേരളത്തിലേയ്ക്ക് കടത്തിയ മലയാളി അറസ്റ്റില്‍ 

കൊച്ചി : പാകിസ്താനില്‍ നിന്ന് ഐ എസ് എ നിര്‍മ്മിച്ചു നല്‍കുന്ന ഇന്ത്യന്‍ കള്ളനോട്ട് കേരളത്തില്‍ എത്തിക്കാന്‍ നേതൃത്വമെടുത്ത തിരുവനന്തപുരം സ്വദേശി ആന്റണി ദാസ് വട്ടവിളയെ ഡല്‍ഹിയില്‍ സി.ബി.ഐ. കസ്റ്റഡിയിലെടുത്തു.പണം കേരളത്തില്‍ എത്തിച്ച ശേഷം നാട് വിട്ട ഇയാളെ ഇന്ത്യന്‍ സര്‍ക്കാരിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് യു.എ.ഇ. ഭരണകൂടം ആന്റണിയെ അറസ്റ്റ് ചെയ്ത് സി.ബി.ഐക്കു െകെമാറുകയായിരുന്നു.

ആന്റണിക്കായി ഇന്റര്‍പോള്‍ നേരത്തേ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ജനുവരിയില്‍ കൊച്ചിയില്‍ 9.75 ലക്ഷം രൂപയുടെ കള്ളനോട്ട് പിടിച്ചതോടെയാണു ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം ആരംഭിച്ചത്.

പാകിസ്താനില്‍ നിന്ന് ഐ.എസ്.ഐ. നല്‍കുന്ന കള്ളനോട്ടുകള്‍ കേരളത്തില്‍ എത്തിക്കുന്ന സംഘത്തിന്റെ തലവനാണ് ആന്റണി. കൊച്ചിയില്‍ കള്ളനോട്ടുമായി പിടിയിലായവരെ ചോദ്യംചെയ്തപ്പോഴായിരുന്നു വസ്തുതകള്‍ പുറത്തായത്. കുങ്കുമപ്പൊടിയാണെന്നു പറഞ്ഞാണു കള്ളനോട്ട് അടങ്ങിയ പെട്ടി നല്‍കുന്നത്. 5000 രൂപയും വിമാന ടിക്കറ്റുമായിരുന്നു കള്ളനോട്ട് പെട്ടി കൊച്ചിയില്‍ എത്തിക്കുന്നതിനുള്ള പ്രതിഫലം. 

സി.ബി.ഐയുടെ ഇന്റര്‍പോള്‍ വിഭാഗമാണ് ആന്റണിയെ കസ്റ്റഡിയില്‍ എടുത്തത്. ആന്റണിയെ എന്‍. ഐ.എ ക്കു െകെമാറും. പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് ആന്റണി എന്ന് സി.ബി.ഐ. വൃത്തങ്ങള്‍ പറഞ്ഞു.
കേരള ക്രൈംബ്രാഞ്ചായിരുന്നു കേസ് അന്വേഷിച്ചിരുന്നത്. അന്വേഷണം രാജ്യത്തിനു പുറത്തേക്കു നീണ്ടതിനാലാണു ദേശീയ അന്വേഷണ ഏജന്‍സിക്ക് വിട്ടത്. കൊച്ചി വിമാനത്താവളത്തിനു പുറമെ മംഗലാപുരം, കോഴിക്കോട് വിമാനത്താവളങ്ങള്‍ ഉപയോഗിച്ചും ആന്റണി കള്ളനോട്ട് കടത്തിയിരുന്നതായി എന്‍.ഐ.എ. വ്യക്തമാക്കി.

Scroll To Top