Monday December 05, 2016
Latest Updates

ദുരിതപര്‍വ്വത്തിന് സമാപ്തി:ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങിയ മലയാളി കുടുംബം കേരളത്തിലേയ്ക്ക് യാത്രയായി 

ദുരിതപര്‍വ്വത്തിന് സമാപ്തി:ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങിയ മലയാളി കുടുംബം കേരളത്തിലേയ്ക്ക് യാത്രയായി 

ഡബ്ലിന്‍:ഏഴു ദിനരാത്രങ്ങള്‍ നീണ്ട ദുരിതപര്‍വ്വത്തില്‍ നിന്നും അജിമോനും കുടുംബത്തിനും മോചനമായി.എയര്‍ലിംഗസ് വിമാനക്കമ്പനിയുടെ ക്രൂരമായ അനാസ്ഥയ്ക്ക് വിധേയനായി ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങിയ ട്രേലിയില്‍ താമസിക്കുന്ന ഏറ്റുമാനൂര്‍ സ്വദേശി അജിമോനും ഏഴുമാസം ഗര്‍ഭിണിയായ ഭാര്യ നിഷയും നാല് വയസും,രണ്ടര വയസും പ്രായമുള്ള രണ്ടു കുട്ടികളും ഉള്‍പ്പെടെയുള്ള നാലംഗ സംഘം ഇന്ന് രാവിലെ കേരളത്തിലേയ്ക്ക് തിരിച്ചു.നിശ്ചിത സമയത്തില്‍ നിന്നും ഒരു മണിക്കൂര്‍ വൈകി പുറപ്പെട്ട ഇത്തിഹാദ് എയര്‍വെയ്‌സിലാണ് ഇവരുടെ യാത്ര.

എയര്‍ലിംഗസിന്റെ പിടിവാശി ഇത്തിഹാദ് കാണിച്ചില്ല.നാലംഗ കുടുംബത്തിന്റെ യാത്ര മുടക്കാന്‍ വിവാദ കാരണമായ ഐ മാക് ലഗേജിനോപ്പം കൊണ്ടുപോകാന്‍ അവര്‍ എതിര്‍ത്തില്ല.നിഷയ്ക്ക് വേണ്ടി വീല്‍ ചെയറും കൃത്യ സമയത്ത് തന്നെ ക്രമീകരിച്ചിരുന്നു.

ഗര്‍ഭാവസ്ഥ ഏഴുമാസം കഴിഞ്ഞതിനാല്‍ നിഷയ്ക്ക് യാത്ര ചെയ്യാന്‍ ആവശ്യമായിരുന്ന ജി പി യുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കേറ്റ് ട്രേലിയിലെ സുഹൃത്തുക്കള്‍ ഡബ്ലിനില്‍ എത്തിച്ചു കൊടുത്തു.ഡബ്ലിനില്‍ കുടുംബം താമസിച്ച ദിവസങ്ങളില്‍ ട്രേലിയിലെ ഇവരുടെ സുഹൃത്തുക്കള്‍ എപ്പോഴും ബന്ധപ്പെട്ടുകൊണ്ടിരുന്നു എന്നത് കുടുംബത്തിന് ആശ്വാസമായി.

കഴിഞ്ഞ ദിവസം ഖത്തര്‍ എയര്‍ വേസിന്റെ പോളണ്ടിലെ ഓഫിസില്‍ നിന്നും വിളിച്ച് ടിക്കറ്റ് ചാര്‍ജ് തിരികെ നല്കാമെന്നു അറിയിച്ചതായി അജിമോന്‍ വെളിപ്പെടുത്തി.നഷ്ട്ട പരിഹാരത്തിനായി അധികാര കേന്ദ്രങ്ങളെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് ഇവര്‍,എത്ര നഷ്ട്ടപരിഹാരം ലഭിച്ചാലും അവയൊന്നും കഴിഞ്ഞ ഏഴു ദിവസങ്ങളില്‍ തങ്ങള്‍ സഹിച്ച ദുരിതത്തിനും മാനസിക സംഘര്‍ഷത്തിനും പരിഹാരമാവില്ലെന്ന് അജിമോനും കുടുംബവും പറയുന്നു 

റെജി സി ജേക്കബ് 

Scroll To Top