Saturday February 25, 2017
Latest Updates

അമേരിക്കയില്‍ മലയാളി ദമ്പതികള്‍ വിഷവാതകം ശ്വസിച്ചു മരണപ്പെട്ടു

അമേരിക്കയില്‍ മലയാളി ദമ്പതികള്‍ വിഷവാതകം ശ്വസിച്ചു മരണപ്പെട്ടു

കോട്ടയം: അമേരിക്കയില്‍ മലയാളി ദമ്പതികള്‍ വിഷവാതകകമായ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചുമരിച്ചനിലയില്‍. കോട്ടയം മണര്‍ക്കാട് മറ്റത്തില്‍ എം.എം. കുരുവിള ( കുഞ്ഞ്82 ), ഭാര്യ ലീലാമ്മ ( 77 ) എന്നിവരാണ് മരിച്ചത്.

മരിച്ചു ഒരു ദിവസം കഴിഞ്ഞാണ് വിവരം അറിയുന്നത്. വീടിനടിയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ എസി പൊട്ടിത്തെറിച്ച് കിടപ്പുമുറിയില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് നിറഞ്ഞത് ശ്വസിച്ചതാണ് മരണ കാരണമെന്നു അമേരിക്കന്‍ പൊലീസ് പറഞ്ഞു.

മാതാപിതാക്കള്‍ ഫോണ്‍ എടുക്കാത്തതിനാല്‍ അന്വേഷിച്ചെത്തിയ മൂത്തമകളാണ് മാതാപിതാക്കള്‍ മരിച്ചുകിടക്കുന്നത് കണ്ടത്.

ആഴ്ചയിലൊരിക്കല്‍ കുരുവിള ഒരു മണിക്കൂര്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്തിടും. അപകടം നടന്ന ദിവസം മറവി രോഗത്തിനു ചികിത്സിക്കുന്ന കുരുവിള കാര്‍ ഓഫ് ചെയ്യാന്‍ മറന്നതാവാം കാറിലെ എസി പൊട്ടിത്തെറിക്കാന്‍ കരാണമെന്നാണ് കരുതുന്നത്.

കുരുവിള മെക്കാനിക്കല്‍ എന്‍ജിനീയറും ലീലാമ്മ നഴ്‌സുമായിരുന്നു. ശവസംസ്‌കാരം ശനിയാഴ്ച അമേരിക്കയിലെ ഫിലാഡല്‍ഫിയ സെന്റ് പീറ്റേഴ്‌സ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍.

Scroll To Top