Saturday December 03, 2016
Latest Updates

കാന്‍സറിന് ഫലപ്രദമായ മരുന്നുമായി മലയാളി ശാസ്ത്രജ്ഞര്‍

കാന്‍സറിന് ഫലപ്രദമായ മരുന്നുമായി മലയാളി ശാസ്ത്രജ്ഞര്‍

രക്താര്‍ബുദത്തിന് ഫലപ്രദമായ മരുന്ന് വികസിപ്പിച്ചെടുത്ത് ശ്രദ്ധേയനാവുകയാണ് കാസര്‍ഗോഡ് സ്വദേശി ഡോക്ടര്‍ സൂരജ്. അമേരിക്കയിലെ
ടെക്‌സാസിലാണ് ഈ മലയാളി ശാസ്ത്രജ്ഞന്‍ താമസിക്കുന്നത്.

ടെക്‌സാസിലെ എം.ഡി. ആന്‍ഡേഴ്‌സണ്‍ കാന്‍സര്‍ സെന്റര്‍ ഹൂസ്റ്റണിലെ ശാസ്ത്രജ്ഞനായ ഡോ. സൂരജ് കെ. ജോര്‍ജ് ഉള്‍പ്പെട്ട ഗവേഷകസംഘമാണ് രക്താര്‍ബുദത്തിലെ ഏറ്റവും മാരകമായ ലിംഫോമയ്ക്ക് എ.എസ്.പി. 3026 എന്ന ഔഷധം ഫലപ്രദമാണെന്ന് കണ്ടെത്തിയിരിക്കുന്നത്.

അനപ്ലാസ്റ്റിക് ലാര്‍ജ് സെല്‍ ലിംഫോമ കൈനസ് പോസിറ്റീവ് ആയ അനപ്ലാസ്റ്റിക് ലാര്‍ജ് സെല്‍ ലിംഫോമ എന്ന രക്താര്‍ബുദത്തിന് നിലവില്‍ നല്‍കിവരുന്ന കീമോതെറാപ്പി ഉള്‍പ്പെടെയുള്ള ചികിത്സകളേക്കാള്‍ എന്ത് കൊണ്ടും എ.എസ്.പി. 3026 എന്ന ഔഷധം ഉപയോഗിച്ചുള്ള ചികിത്സ ഫലപ്രദമാണെന്ന് തെളിയിക്കാന്‍ സംഘത്തിനായി.

അമേരിക്കയിലെ പ്രശസ്ത കാന്‍സര്‍ ഗവേഷണ മാസികയായ ഓങ്കോടാര്‍ഗെറ്റിന്റിലൂടെയാണ് ഹെമറ്റോ പാത്തോളജി ശാസ്ത്രജ്ഞനായ ഡോ. സൂരജും സംഘവും ഗവേഷണ ഫലം ലോകത്തെ അറിയിച്ചത്. കീമോ തെറാപ്പിയുടെ ദൂഷ്യ വശങ്ങള്‍ ഒന്നും തന്നെ ഈ ചികിത്സാ രീതിക്കില്ല എന്നതും ശ്രദ്ധേയമാണ്.

Scroll To Top