Friday September 22, 2017
Latest Updates

ഡബ്ലിനിലെ മലയാളി പെണ്‍കുട്ടി സ്വവര്‍ഗ വിവാഹത്തിനെതിരെ വരച്ച ചിത്രം ഐറിഷ് മാധ്യമങ്ങളില്‍ മുഖ്യവാര്‍ത്തയായി:ചിത്രം കണ്ടവര്‍ നടുങ്ങിപ്പോയെന്ന് കമന്റുകള്‍ !

ഡബ്ലിനിലെ മലയാളി പെണ്‍കുട്ടി സ്വവര്‍ഗ വിവാഹത്തിനെതിരെ വരച്ച ചിത്രം ഐറിഷ് മാധ്യമങ്ങളില്‍ മുഖ്യവാര്‍ത്തയായി:ചിത്രം കണ്ടവര്‍ നടുങ്ങിപ്പോയെന്ന് കമന്റുകള്‍ !

ഡബ്ലിന്‍ :സ്വവര്‍ഗവിവാഹത്തിന് അംഗീകാരം നേടാനായുള്ള സര്‍ക്കാര്‍ റഫറണ്ടത്തിന് എതിരായി ഡബ്ലിനിലെ മലയാളി പെണ്‍കുട്ടി തയാറാക്കിയ പോസ്റ്റര്‍ ഐറിഷ് മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു.രാജ്യത്തെമ്പാടും ‘യെസ്’ വോട്ടിന് അനുകൂലമായ ചര്‍ച്ചകള്‍ സംഘടിതമായി പ്രൊമോട്ട് ചെയ്യുന്നവരുടെ എണ്ണം കൂടുകയും അത്തരക്കാര്‍ ‘നോ’ അഭിപ്രായം പറയാന്‍ ആഗ്രഹിക്കുന്നവരെ ശബ്ദിക്കാന്‍ പോലും അനുവദിക്കാതെയിരിക്കുമ്പോഴുമാണ് ഡബ്ലിനിലെ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥിയായ മലയാളി പെണ്‍കുട്ടി ഒരു ചിത്രം വരച്ച് തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്.ie1

മാതാപിതാക്കള്‍ അവരുടെ വീട്ടിലെത്തിയ സുഹൃത്തുക്കളുമായി റഫറണ്ട വിവരം ചര്‍ച്ച ചെയ്യുന്നത് കേട്ടിരുന്ന കുട്ടി ദത്തെടുക്കലിനെക്കുറിച്ചുള്ള ഭാഗങ്ങള്‍ കേട്ട് കഴിഞ്ഞപ്പോള്‍ താന്‍ ‘നോ’യ്ക്കാണ് വോട്ടു ചെയ്യുന്നതെന്ന് പറയുകയും അതെ കുറിച്ച് ഒരു ചിത്രത്തിലൂടെ അഭിപ്രായം രേഖപ്പെടുത്തുകയുമായിരുന്നു.

കുട്ടിയുടെ ചിത്രം കണ്ട് അത്ഭുത സ്തബ്ധരായ വീട്ടിലെത്തിയ സുഹൃത്തുക്കള്‍ കുട്ടിയുടെ ആശയം ബാക്കിയുള്ളവരെ കൂടിയറിയിച്ച് ‘നോ’യ്ക്കായി രംഗത്തിറങ്ങാന്‍ തീരുമാനിക്കുകയിരുന്നു.

കുട്ടിയ്ക്ക് മാരേജ് ഇക്ക്വാളിറ്റി എന്ന ആശയത്തെ കുറിച്ച് വ്യക്തത കിട്ടിയില്ലെങ്കിലും അഡോപ്ഷന്‍ എന്താണ് എന്ന് മനസിലായെന്നും അതിന്റെ അടിസ്ഥാനത്തിലാവാം കുട്ടി ചിത്രം വരച്ചതും എന്നാണ് പിന്നീട് മാതാപിതാക്കള്‍ കണ്ടെത്തിയത്.അവരും സുഹൃത്തുക്കളും കുട്ടി വരച്ച ചിത്രം കോപ്പിയെടുത്ത് അടുത്തുള്ള ഏതാനം ഹൗസിംഗ് അപ്പാര്‍ട്ട്‌മെന്റുകളിലും ചില പള്ളികളുടെ നോട്ടീസ് ടേബിളുകളിലും കൊണ്ട് പോയി നിക്ഷേപിച്ചു.

വെറും A4 പേപ്പറില്‍ മഷിപ്പേന കൊണ്ട് കോറിയിട്ട ചിത്രം കണ്ടവര്‍ കണ്ടവര്‍ ഞെട്ടി.അതുയര്‍ത്തുന്ന വലിയ സന്ദേശം കാതോടു കാതോരം കൈമാറി അവര്‍ ചര്‍ച്ച ചെയ്തു.കത്ത് ഒരു ഭൂകമ്പമായി പടരുമെന്ന് കണ്ടപ്പോള്‍ പ്രദേശത്തെ ഏതാനം പേര്‍ ഉള്‍പ്പെടെ പ്രതിരോധിക്കാനായി ശ്രമം തുടങ്ങി.പ്രതിഷേധവുമായി അവര്‍ അതൊരു കത്തായി ഐറിഷ് ഏക്‌സാമിനര്‍ അടക്കമുള്ള പത്രങ്ങള്‍ക്ക് അയച്ചു കൊടുത്തു.അവരത് പ്രസിദ്ധീകരിക്കുകയും ചെയ്തു.
ieee 2ഈ ചിത്രം ജനമനസുകളില്‍ തറച്ച് കയറും എന്നുറപ്പാക്കിയ ‘യെസ്’അനുകൂലികളാണ് ചിത്രത്തിനെതിരെ കമന്റുകള്‍ എഴുതിയത്. ഒരു കൊച്ചു കുട്ടിയെ കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിക്കാമോ എന്നായിരുന്നു പരാതിയുടെ പൊതുവായ പൊരുള്‍. കത്ത് പത്രങ്ങള്‍ക്ക് അയച്ചു കൊടുത്തയാള്‍ പറയുന്നത് ‘പോസ്റ്റര്‍ കിട്ടി അര മണിക്കൂര്‍ നേരത്തോളം താന്‍ ഞെട്ടിത്തരിച്ചിരുന്നു പോയി എന്നാണ്.കുട്ടിയുടെ പോസ്റ്ററിനെതിരെ ഫേസ് ബുക്കിലും ട്വിറ്ററിലും അഭിപ്രായ പ്രകടനങ്ങള്‍ വന്നിരുന്നു.
‘രാജാവിതാ നഗ്‌നനായി പോകുന്നു’എന്ന് ആള്‍ക്കൂട്ടത്തില്‍ നിന്നും വിളിച്ച് പറഞ്ഞ കുട്ടിയെ പോലെ തന്റെ അഭിപ്രായം ലോകത്തെ അറിയിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് തല്ക്കാലം പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഈ മലയാളി പെണ്‍കുട്ടിയുമിപ്പോള്‍.  

ആരെല്ലാം എതിര്‍ത്താലും സ്വവര്‍ഗ വിവാഹത്തിനെതിരെ എതിര്‍പ്പുമായി മുമ്പോട്ടു പോകാനായി അയര്‍ലണ്ടിന്റെ നിരവധി മേഖലകളില്‍ മലയാളികളുടെ കൂട്ടായ്മ രൂപപ്പെട്ടു വരുന്നുണ്ട്.

അതേസമയം സ്വവര്‍ഗ വിവാഹത്തിനെ ശബ്ദിക്കുന്നവരെ നിശബ്ദരാക്കുന്നതിന് ശക്തമായ ലോബി പോലും പ്രവര്‍ത്തിച്ചു വരുന്നുണ്ട്.ഒരു സംഘം മാധ്യമങ്ങള്‍ ഇത്തരക്കാരെ സഹായിക്കാനായി രംഗത്ത് വന്നിട്ടുണ്ട്.സാമൂഹ്യ തിന്മകളെ വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്ന മയക്ക് മരുന്ന് മാഫിയയുടെയും അധോലോക സംഘങ്ങളുടെയും പോലും പിന്തുണയും ഇവര്‍ക്കുണ്ട് .ഇത്തരം ശ്രമങ്ങള്‍ ഇപ്പോള്‍ അയര്‍ലണ്ടില്‍ എല്ലായിടത്തും കാണാം.എല്‍ഫിന്‍(സ്ലൈഗോ)ബിഷപ്പായ കെവിന്‍ ഡോറനെപ്പോലും മുട്ട് കുത്തിച്ചവരാണവര്‍ .

കുട്ടികളെ ദത്തെടുക്കുന്ന സ്വവര്‍ഗാനുരാഗികളായ ദമ്പതികള്‍ രക്ഷിതാവാകില്ലെന്ന പ്രസ്താവനയിലായിരുന്നു ബിഷപ്പിന് ഖേദം പ്രകടിപ്പിക്കേണ്ടി വന്നത്.

കുട്ടികളുണ്ടെന്ന് കരുതി ആരും രക്ഷിതാക്കളാകണമെന്നില്ലെന്നായിരുന്നു പ്രസ്താവന.കടന്നല്‍ കൂട് ഇളക്കി വിട്ടത് പോലെയായിരുന്നു ബിഷപ്പിനെതിരെ യെസ് അനുകൂലികളുടെ ആക്രമണം.സോഷ്യല്‍ മീഡിയ വഴിയും അല്ലാതെയും അവര്‍ ബിഷപിന്റെ ശബ്ദത്തിനെതിരെ ചീത്ത വിളിച്ചു.

എന്നാല്‍ സ്വവര്‍ഗാനുരാഗികള്‍ക്ക് സ്‌നേഹിക്കാനാവില്ലെന്നെല്ല താനുദ്ദേശിച്ചതെന്നും. കുട്ടികള്‍ക്ക് അച്ഛനും അമ്മയും വേണമെന്നാണ് അര്‍ത്ഥമാക്കിയതെന്നും ബിഷപ്പ് പിന്നീട് തിരുത്തി.തന്റെ പ്രസ്താവനയില്‍ ഡോറന്‍  ഖേദം പ്രകടിപ്പിച്ചതായി ഓള്‍ അയര്‍ലണ്ട് ആര്‍ച്ച് ബിഷപ്പ്  മാര്‍ട്ടിന്‍ അറിയിച്ചു. തങ്ങളില്‍ നിന്നും വ്യത്യസ്തമായി ചിന്തിക്കുന്നവരെയും മാനിക്കണമെന്ന് കത്തോലിക്കാ സഭ എല്ലാവരോടും നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം പ്രതിഷേധങ്ങളെ ശമിപ്പിച്ച് ബിഷപ്പ് ഡോറനെ പോലെയുള്ള ധീഷണാശാലികളെ രംഗത്ത് നിലനിര്‍ത്താനുള്ള ‘സൂത്രപ്പണി’യാണ് ഖേദപ്രകടനത്തിലൂടെ സഭ നടത്തിയത് എന്ന് വേണം പുതിയ സംഭവവികാസങ്ങള്‍ വഴി വെളിപ്പെടുന്നത്.സ്വവര്‍ഗ വിവാഹത്തിനെതിരെ സഭയുടെ കാമ്പയിന്‍ നയിക്കുന്നത് ബിഷപ് ഡോറന്‍ തന്നെയാണ്. 

സന്താനോല്‍പാദനത്തിന് സ്ത്രീയും പുരുഷനും വേണ്ടതിനാല്‍ സ്വവര്‍ഗ വിവാഹം അംഗീകരിക്കുന്ന ഭരണഘടനാ ഭേദഗതിയെ പിന്തുണയ്ക്കാനാവില്ലെന്ന് ഐറിഷ് കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ പിന്നീട് പത്രക്കുറിപ്പ് പുറത്തിറക്കി.എല്ലാ സമൂഹവും അംഗീകരിച്ച വിവാഹ നിയമത്തെ സ്വവര്‍ഗാനുരാഗികള്‍ക്കായി ഭേദഗതി വരുത്തുന്നത് ശരിയല്ലെന്ന് പ്രസ്താവന വഴി വ്യക്തമാക്കുകയും ചെയ്തു.

വ്യക്തിക്ക് എന്തുമാകാമെന്ന പാഠം മുന്നോട്ടുവയ്ക്കുന്ന പാശ്ചാത്യ സംസ്‌കാരത്തിന്റെ ദൂഷ്യവശങ്ങളില്‍പ്പെടാതെ, മക്കളുടെ ആത്മീയവും ഭൗതികവുമായ തലങ്ങളിലെ വളര്‍ച്ചയില്‍ മാതാപിതാക്കള്‍ക്ക് പ്രത്യേകം ശ്രദ്ധയുണ്ടാകേണ്ട അവസ്ഥയാണ് സംജാതമാവേണ്ടത്.വളര്‍ന്നുവരുന്ന തലമുറയെ മൂല്യബോധത്തില്‍ വളര്‍ത്താന്‍ മാതാപിതാക്കള്‍ക്ക് ഉത്തരവാദിത്വം ഉണ്ടെന്നിരിക്കെ പ്രകൃതിവിരുദ്ധവും മൂല്യരഹിതവുമായ സാഹചര്യങ്ങളെ പുണരാന്‍ വെമ്പുന്നവരെ, ദത്തെടുക്കാന്‍ അനുവദിക്കുക വഴി കുടുംബ സംവിധാനത്തിന്റെയും അതുവഴി മാനവ രാശിയുടെയും തകര്‍ച്ചയ്ക്ക് അതിടയാക്കുമെന്നതാണ് സഭയുടെ നിലപാട്.

സ്വതന്ത്ര ചിന്തക്കാരും മറ്റ് മതസ്ഥരുമായ അനേകര്‍, സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുവാനുള്ള ശാരീരികമായ ചില മനുഷ്യരുടെ ആവശ്യത്തെയും അവകാശത്തെയും അനുകൂലിക്കുമ്പോള്‍ തന്നെ സ്വവര്‍ഗ വിവാഹത്തെയും,സ്വവര്‍ഗദമ്പതികളുടെ ദത്തെടുക്കല്‍ അവകാശത്തെയും തള്ളിപ്പറയുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നുണ്ട്.വിവാഹം എന്ന മഹനീയ കര്‍മ്മത്തെയും മക്കളെ പരിപാലിക്കുക വിശുദ്ധമായ പ്രക്രീയയെയും സ്വവര്‍ഗരതിക്കാരുടെ കൂട്ടായ്മയുമായി ബന്ധിപ്പിക്കേണ്ട ആവശ്യമേയില്ല എന്നാണ് ഇവരുടെ വാദം.

ചിലരാകട്ടെ സ്വവര്‍ഗ രതിക്കാരോടുള്ള കമ്പാഷന്റെ(ദീനാനുകമ്പ)പേരിലാണ് യെസ് എന്ന് വോട്ടു ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത് എന്നാണ് പറയുന്നത്.’അവരും ജീവിച്ചു പോകട്ടെ.സ്വവര്‍ഗാനുരാഗികളും ജീവിച്ചു പോകട്ടെയെന്ന് ഇത്തരക്കാര്‍ പറഞ്ഞു വെയ്ക്കുന്നത് ശുദ്ധ കളവാണ്.ഏതെങ്കിലും കാരണവശാല്‍ മേയ് 22 ന്റെ റഫറണ്ടം പരാജയപ്പെട്ടാല്‍,അഥവാ നോ വോട്ട് ജയിച്ചു സ്വവര്‍ഗവിവാഹത്തിനും അവര്‍ക്ക് കുട്ടികളെ ദത്തെടുക്കാനുള്ള അവകാശത്തിനും അവസരം നഷ്ട്ടമായാലും സ്വവര്‍ഗരതി ഒരു ദിവസം കൊണ്ട് നിന്നുപോവും എന്ന് ആര്‍ക്കും പറയാനാവില്ല.അവര്‍ അത് തുടരുക തന്നെ ചെയ്യും.അത് കൊണ്ട് തന്നെ വിവാഹത്തിനും ദത്തെടുപ്പിനും വേണ്ടിയുള്ള ഇവരുടെ വാദങ്ങള്‍ ബാലിശമാണ്.

നിശ്ചയിക്കപ്പെട്ടിരിക്കുന്ന യോഗ്യതയുണ്ടെങ്കില്‍ ഒരു കുട്ടിയെ നിയമപ്രകാരം ദത്തെടുക്കാന്‍ ഉള്ള അവകാശം ഇപ്പോള്‍ തന്നെ അയര്‍ലണ്ടില്‍ ആര്‍ക്കുമുണ്ട്.സ്വവര്‍ഗ വിവാഹം വഴി കുട്ടികളെ ദത്തെല്‍പ്പിക്കേണ്ടി വരുന്നത് ലൈംഗീക അരാജകത്വത്തിലേയ്ക്ക് വഴി തെളിയ്ക്കും എന്നതില്‍ സംശയം വേണ്ട.
നമ്മുടെ കുട്ടികളും വളര്‍ന്ന് വരേണ്ട ഒരു സമൂഹമാണിത്.തെറ്റിനെതിരെ ഒരിക്കല്‍ നമ്മള്‍ പ്രതീകരിച്ചാല്‍ നമ്മുടെ അടുത്ത തലമുറയ്‌ക്കെങ്കിലും അവരുടെ ജീവിതകാലത്തോളം അതിന്റെ ഒരു ഓര്‍മ്മ ഉണ്ടായിരിക്കും.

reji c jacobസാമൂഹ്യ തിന്മകള്‍ക്കെതിരെ പൊരുതാനുള്ള അവസരം നഷ്ട്ടമാക്കണമോ എന്ന് നന്മ ആഗ്രഹിക്കുന്ന ഓരോ വ്യക്തികളും തീരുമാനം എടുക്കേണ്ട അവസരം കൂടിയായിരിക്കുകയാണ് മേയ് 22 ലെ റഫറണ്ടം.

റെജി സി ജേക്കബ് (എഡിറ്റര്‍ ,ഐറിഷ് മലയാളി )VOTE NO

Scroll To Top