Monday December 05, 2016
Latest Updates

മലയാളത്തിന്റെ യീറ്റ്‌സ്- ബാലചന്ദ്രന്‍ ചുള്ളിക്കാട് (വീഡിയോ)

മലയാളത്തിന്റെ യീറ്റ്‌സ്- ബാലചന്ദ്രന്‍ ചുള്ളിക്കാട് (വീഡിയോ)

ഡബ്ല്യൂ ബി യീറ്റ്‌സിന്റെ ദി വൈല്‍ഡ് സ്വാന്‍സ് ഓഫ് കൂള്‍ എന്നൊരു മനോഹര കവിതയുണ്ട്.ഒരു ഒക്‌റ്റോബര്‍ പുലരിയില്‍ കൌണ്ടി ഗാല്‍വേയിലെ  കൂള്‍ പാര്‍ക്കിലെ  സ്വച്ഛതയില്‍ കുളിരണിഞ്ഞിരുന്ന് അദ്ദേഹം എഴുതിയാതാണത്.അയര്‍ലണ്ടിന്റെ പ്രകൃതിയെ യീറ്റ്‌സിനെക്കാള്‍ മനോഹരമായി വിവരിക്കുന്നവര്‍ ആരുമില്ല.

ഈ നാടിന്റെ സാഹിത്യലോകത്തെ നവോഥാന നായകന് കവിതകളെഴുതാന്‍ പോലും കൂളിയിലെ ആരണ്യങ്ങള്‍ പ്രചോദനം ഏകിയത് കാരണം ഐറിഷ് സാഹിത്യനവോഥാനത്തിന്റെ പിള്ളത്തൊട്ടിലായും  കൂള്‍ പാര്‍ക്ക് അറിയപ്പെടുന്നുണ്ട്.

മലയാളത്തില്‍ ഈ കവിത പരിവര്‍ത്തനം ചെയ്തിരിക്കുന്നത് തീക്ഷ്ണമായ തിക്തകശക്തിയും ഭാഷണസൌന്ദര്യവും ശിവനടനസമാനമായ ഊര്‍ജ്ജപ്രസാരവും കവിതയ്ക്കു നല്കി അതിനെ വെറും ജനപ്രിയകവിതയില്‍നിന്നു് അതിന്റെ കാല്പനികവും പുരോഗമനപരവുമായ അവതാരങ്ങളില്‍നിന്ന് ഏറെ ഇയര്‍ത്തിനിര്‍ത്തിയ ബാലചന്ദ്രന്‍ ചുള്ളിക്കാടാണ്.

ഇപ്പോള്‍ അയര്‍ലണ്ടിലെത്തിയതല്ലാതെ മുന്‍പൊരിക്കലും ഈ നാട്ടിലദ്ദേഹം വന്നിട്ടില്ല.പക്ഷേ യീറ്റ്‌സ് വിവരിക്കുന്നതിനെക്കാള്‍ എത്രയോ ഭാവത്മകമായാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് അയര്‍ലണ്ടിലെ ഈ കാഴ്ച്ചയെ മലയാളത്തിനു പരിച്ചപ്പെടുത്തുന്നതെന്ന് നോക്കാം.

Scroll To Top