Monday January 23, 2017
Latest Updates

പച്ചക്കടലായി ഡബ്ലിന്‍:മലയാളികളുടെ നിറ സാന്നിധ്യം (ഫോട്ടോ ഗാലറി )

പച്ചക്കടലായി ഡബ്ലിന്‍:മലയാളികളുടെ നിറ സാന്നിധ്യം (ഫോട്ടോ ഗാലറി )

ഡബ്ലിന്‍: സെന്റ് പാട്രിക് ദിനാഘോഷത്തിന് അഞ്ച് ലക്ഷത്തിലധികം ആളുകള്‍ അണിനിരന്നതോടെ ഡബ്ലിന്‍ പച്ചക്കടലായി. സെലിബ്രേറ്റ് നൗ എന്ന പേരില്‍ ലോകോത്തര സംഗീതജ്ഞരുടെയും ബാന്‍ഡ് സംഘങ്ങളുടെയും അകമ്പടിയോടെ നടത്തിയ കൂറ്റന്‍ പരേഡ് തലാസ്ഥാന നഗരിയെ അക്ഷരാര്‍ത്ഥത്തില്‍ ഉത്സവപ്പറമ്പാക്കി. ലോകം ശ്രദ്ധിച്ച കൂറ്റന്‍ പരേഡിന് നേതൃത്വം നല്‍കിയതിന്റെ നിര്‍വൃതിയിലാണ് കൊമേഡിയന്‍ ബ്രണ്ടന്‍ ഒ കരോള്‍.dub sop 2

പതിനെട്ട് മാസത്തെ ഒരുക്കങ്ങള്‍ക്ക് ശേഷമാണ് സെന്റ് പാട്രിക് ദിന പരേഡ് ഡബ്ലിനില്‍ അവതരിപ്പിക്കപ്പെട്ടത്. കൊമേഡിയന്‍ ബ്രണ്ടന്‍ ഒ കരോളാണ് പരേഡില്‍ ഗ്രാന്റ് മാര്‍ഷലായത്. പരേഡിന് നേതൃത്വം നല്‍കിയതില്‍ ഏറെ അഭിമാനമുണ്ടെന്നും അതിനായി തെരഞ്ഞെടുക്കുക വഴി താന്‍ ആദരിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ഏഴാം വയസ്സില്‍ പരേഡ് കാണാന്‍ നില്‍ക്കുമ്പോള്‍ ഒരു ദിവസം താന്‍ പരേഡിനെ നയിക്കുമെന്ന് സ്വപ്നത്തില്‍ പോലും കണ്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മിസ് ബ്രൗണ്‍സ് ബോയ്‌സിലെ താരമാണ് ഒ കരോള്‍.

പരേഡിന് ശേഷം രാത്രി ഫ്രഞ്ച് തിയേറ്റര്‍ കമ്പനിയുടെ ലെസ് പപ്പീസ് ജയന്റ്‌സ് എന്ന ഭീമന്‍ പാവകള്‍ ഗ്രാഫ്റ്റണ്‍ സ്ട്രീറ്റിലിറങ്ങിയതോടെ കലാപരിപാടികള്‍ തുടങ്ങി. അഞ്ച് മീറ്ററോളം ഉയരമുള്ള പാവകളാണിവ. ചടങ്ങിനോടനുബന്ധിച്ച് കൂറ്റന്‍ വെടിക്കെട്ടും നടന്നു.(പരേഡിനോടനുബന്ധിച്ച്    മാര്‍ട്ടിന്‍ വര്‍ഗീസ് തയാറാക്കിയ ഫയല്‍ വീഡിയോ-2014 കാണാം)

ഡബ്ലിന്‍ നഗരത്തിലും അയര്‍ലണ്ടിലെ വിവിധ പ്രദേശങ്ങളിലും നടന്ന സെന്റ് പാട്രിക്‌സ് ദിന പരേഡില്‍ മലയാളി സാന്നിദ്ധ്യം സജീവമായിരുന്നു.വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള കാഴ്ചകള്‍ താഴെ കാണാം.spp dub 9

ബ്രേ ,പോര്‍ട്ട് ലീഷ്

ബ്രേ ,പോര്‍ട്ട് ലീഷ്

spy 1

 

പോര്‍ട്ട് ലീഷ് ,കില്‍ഡയര്‍

പോര്‍ട്ട് ലീഷ് ,കില്‍ഡയര്‍

 

ഡബ്ലിന്‍

ഡബ്ലിന്‍

 

ഡബ്ലിന്‍

ഡബ്ലിന്‍

spy 2

Scroll To Top