Wednesday December 07, 2016
Latest Updates

അറിവിന്റെ ആദ്യാക്ഷരം കുറിയ്ക്കാന്‍ ഡബ്ലിനിലെ കുരുന്നുകള്‍,അംഗീകാരം ഏറ്റു വാങ്ങി പ്രതിഭകള്‍ ,മലയാളത്തിന്റെ ചടങ്ങുകള്‍ വര്‍ണ്ണാഭമായി

അറിവിന്റെ ആദ്യാക്ഷരം കുറിയ്ക്കാന്‍ ഡബ്ലിനിലെ കുരുന്നുകള്‍,അംഗീകാരം ഏറ്റു വാങ്ങി പ്രതിഭകള്‍ ,മലയാളത്തിന്റെ ചടങ്ങുകള്‍ വര്‍ണ്ണാഭമായി

ഡബ്ലിന്‍:അറിവിന്റെ ലോകത്തേക്ക് പ്രവേശിക്കുവാന്‍ കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കുന്ന ചടങ്ങുകള്‍ക്ക് ഡബ്ലിന്‍ നഗരവും ഒരിക്കല്‍ കൂടി സാക്ഷ്യം വഹിച്ചു.പ്രമുഖ സാംസ്‌കാരിക സംഘടനയായ ‘മലയാള’ത്തിന്റെ ആഭിമുഖ്യത്തില്‍ വിജയദശമി ദിനത്തില്‍ ഡബ്ലിനില്‍ സംഘടിപ്പിച്ച വിദ്യാരംഭചടങ്ങുകള്‍ വര്‍ണ്ണാഭമായി. 

എഴുത്തുകാരിയും,യൂ.കെ യിലെ യൂണിവേഴ്‌സിറ്റി അധ്യാപികയുമായ ജയശ്രീ ശ്യാംലാല്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു ഹരിശ്രീ കുറിച്ചു നല്‍കി.

ഇതോടനുബന്ധിച്ച് മലയാളം സംഘടിപ്പിച്ച മെറിറ്റ് ഈവനിങ്ങില്‍ അയര്‍ലണ്ടില്‍ ഈ വര്‍ഷം വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ഐറിന്‍ സെബാസ്റ്റ്യന്‍, ആദിത്യ കൃഷ്ണന്‍, ആല്‍ബി ബെന്നി, ജെസ്‌വിന്‍ ജോ, ജിസ്‌ന ജോസ്(ലിവിംഗ് സെര്‍റ്റ്) ജൂണിയര്‍ സെര്‍ട്ടില്‍ ക്‌ളോഡിയ റെജി, ജാസ്ലില്‍ ജോയ്,എവിലിന്‍ സജീവ്,അലീസ ഏലിയാസ് എന്നിവരെ മെമൊന്റൊ നല്‍കി ആദരിച്ചു.

അയര്‍ലണ്ടിലെ വിവിധ മേഖലയില്‍ അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചു ഡോക്ടറേറ്റ് നേടിയ രേഷമ ബാലചന്ദ്രന്‍(എഞ്ചിനിയറിംഗ്),ഷേര്‍ലി ജോര്‍ജ്ജ് (നഴ്‌സിംഗ് )എന്നിവരെയും പ്രത്യേകം ആദരിച്ചു.

സെബി സെബാസ്റ്റ്യന്‍ വിദ്യാരംഭത്തിന്റെ പ്രസക്തിയെക്കുറിച്ചും പ്രധാന്യത്തെക്കുറിച്ചും സംസാരിച്ചു. ലൂക്കനിലെ ബാലിയോവന്‍ കമ്മ്യുണിറ്റി ഹാളില്‍ ആയിരുന്നു ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നത്.

വിദ്യാരംഭചടങ്ങുകള്‍ക്ക് ആശംസ നേര്‍ന്ന് കൊണ്ട് കേരളഹൗസ് കോര്‍ഡിനേറ്റര്‍ റോയ് കുഞ്ച ലക്കാട്ട്, വേള്‍ഡ് മലയാളി കൗണ്‍സില്‍ ചെയര്‍മാന്‍ സൈലോ സാം, മലയാളത്തിന്റെ ഭാരവാഹികള്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. vidyaa 14 vidyaa 13 vidya 8 vidyaa 7 vidyaa 4

Scroll To Top