Sunday December 04, 2016
Latest Updates

വിദ്യാരംഭവും മെറിറ്റ് ഈവനിംഗുമായി ‘മലയാളം’ വിജയദശമിനാളില്‍

വിദ്യാരംഭവും മെറിറ്റ് ഈവനിംഗുമായി ‘മലയാളം’ വിജയദശമിനാളില്‍

ഡബ്ലിന്‍ : അയര്‍ലണ്ടിലെ സാംസ്‌കാരികസംഘടനയായ മലയാളം ഒരുക്കുന്ന വിദ്യാരംഭം ഒക്ടോബര്‍ 23 വെള്ളിയാഴ്ച നാലുമണിക്ക്. 

തികച്ചും പരമ്പരാഗത രീതിയില്‍ മലയാളം സംഘടിപ്പിക്കുന്ന വിദ്യാരംഭം ഇത്തവണ ഡബ്ലിനിലെ താല സ്‌പൈസ് ബസാര്‍ഹാളിലാണ്. മലയാളത്തിന്റെ നേതൃത്വത്തില്‍ തുടര്‍ച്ചയായി ഏഴാമത് തവണയാണ് വിദ്യാരംഭം നടത്തുന്നത്. ജ്ഞാനപീഠം ജേതാവും പ്രശസ്ത കഥാകാരനുമായ പദ്മഭുഷന്‍ എം.ടി വാസുദേവന്‍നായര്‍, പ്രശസ്ത കവി പ്രൊഫ.മധുസൂദനന്‍നായര്‍, പ്രശസ്ത കവി ഒ.ന്‍.വി കുറുപ്പിന്റെ മകള്‍ ഡോ.മായാദേവി കുറുപ്പ്, പ്രശസ്ത കവിയും അഭിനേതാവുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട്, ഡോ.രവീന്ദ്രനാഥന്‍ തമ്പി തുടങ്ങി കേരളത്തിലെ പ്രശസ്തരായ ഒട്ടേറെ വ്യക്തികള്‍ മുന്‍വര്‍ഷങ്ങളില്‍ അയര്‍ലണ്ടിലെ കുരുന്നുകള്‍ക്ക് ഹരിശ്രീ കുറിക്കാനായി എത്തിയിട്ടുണ്ട്.

ഇത്തവണ വിജയദശമിനാളില്‍ അറിവിന്റെ ആദ്യക്ഷരങ്ങള്‍ പകര്‍ന്നു നല്‍കുന്നത് യുകെയിലെ കോളേജ് അധ്യാപികയും, അറിയപ്പെടുന്ന എഴുത്തുകാരിയുമായ ശ്രീമതി ജയശ്രീ ശ്യാംലാലാണ്. യുകെയിലെ സ്ഥിരതാമസക്കാരിയായ ജയശ്രീ ശ്യാംലാല്‍ മലയാളനാടകാചാര്യനായ ഒ.മാധവന്റെ മകളും, സിനിമാതാരം മുകേഷിന്റെ സഹോദരിയുമാണ്.

വിദ്യാരംഭത്തെ തുടര്‍ന്ന് മെരിറ്റ് ഈവനിംഗ് ചടങ്ങുകള്‍ ആരംഭിക്കുന്നതാണ്. ഈ വര്‍ഷം ജൂനിയര്‍സെര്‍ട്ട്, ലിവിംഗ്‌സെര്‍ട്ട് പരീക്ഷകളില്‍ അയര്‍ലണ്ടില്‍ നിന്ന് ഉയര്‍ന്നമാര്‍ക്ക് കരസ്ഥമാക്കിയ മലയാളി കുട്ടികളെ അനുമോദിക്കുന്നു. ഓരോ വിഭാഗത്തില്‍ നിന്നും അഭിനാര്‍ഹമായ നേട്ടം കൈവരിച്ച അഞ്ചു കുട്ടികള്‍ക്ക് പ്രസ്തുത ചടങ്ങില്‍ വച്ച് മലയാളം രൂപകല്‍പ്പന ചെയ്ത മെമന്റൊ നല്‍കുന്നതാണ്.
വിദ്യാരംഭം ചടങ്ങില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ കുട്ടികളുടെ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
ബിപിന്‍ ചന്ദ് 089 4492321
ജോബി സ്‌കറിയ 085 7184293
വി.ഡി രാജന്‍ 087 0573885 
അജിത്ത് കേശവന്‍ 087 6 56 5449

Scroll To Top