Saturday December 03, 2016
Latest Updates

അറിവിന്റെ അശ്വമേധത്തിനു ആവേശമായി വീഡിയോ പ്രോമോയും; ഓള്‍ അയര്‍ലണ്ട് ക്വിസ് മല്‍സരം മെയ് രണ്ടിന്

അറിവിന്റെ അശ്വമേധത്തിനു ആവേശമായി വീഡിയോ പ്രോമോയും; ഓള്‍ അയര്‍ലണ്ട് ക്വിസ് മല്‍സരം മെയ് രണ്ടിന്

ഡബ്ലിന്‍: മലയാളത്തിന്റെ നേതൃത്വത്തില്‍ തുടര്‍ച്ചയായി അഞ്ചാമത് തവണ സംഘടിപ്പിക്കുന്ന ഓള്‍അയര്‍ലണ്ട് ക്വിസ് മത്സരത്തിന്റെ വീഡിയോ പ്രോമോ പുറത്തിറങ്ങി. മെയ് 2 തിങ്കളാഴ്ച (ബാങ്ക് അവധി) ഡബ്ലിനിലെ സ്റ്റില്‍ഓര്‍ഗനിലുള്ള TALBOT (Formerly Park Hotel) ഹോട്ടലില്‍ വച്ച് നടത്തപ്പെടുന്ന മത്സരത്തിന്റെ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും അവസരമുണ്ട്.

മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒട്ടേറെ പുതുമകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് കൂടുതല്‍ ആകര്‍ഷണീയമായ രീതിയിലാണ് ഓള്‍ അയര്‍ലണ്ട് ക്വിസ് മത്സരം 2016 നു മലയാളം രൂപം നല്‍കിയിരിക്കുന്നത്. രണ്ടു പേരടങ്ങുന്ന ഒരു ടീമായിട്ടാണ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളായിട്ടാണ് മത്സരം സംഘടിപ്പിക്കുന്നത്.

ജൂനിയര്‍ 8 വയസ്സ് മുതല്‍ 12 വയസ്സ് വരെ (ജനനതീയതി 01/01/2004 മുതല്‍ 01/01/2008 വരെ)
സീനിയര്‍ 12 വയസ്സിനു മുകളില്‍ 18 വയസ്സ് വരെ (ജനനതീയതി 01/01/1998 മുതല്‍ 31/12/2003 വരെ)

ശാസ്ത്രം, ഭൂമിശാസ്ത്രം, ചരിത്രം, രാഷ്ട്രീയം, സ്‌പോര്‍ട്‌സ്, സിനിമ, പൊതുവിജ്ഞാനം, ഇന്ത്യന്‍ ചരിത്രം, വിദേശ രാജ്യങ്ങള്‍ പ്രത്യേകിച്ച് അയര്‍ലണ്ട് എന്നിവയെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഉള്‍പ്പട്ട പ്രാഥമിക മത്സരത്തില്‍നിന്ന് ഓരോ വിഭാഗത്തില്‍ നിന്നും പന്ത്രണ്ടു ടീമുകള്‍ സെമിഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെടും. സെമിഫൈനല്‍ മല്‍സരത്തില്‍ ഇരു വിഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന നാലു ടീമുകളാണ് അവസാനവട്ട റൗണ്ടില്‍ മത്സരിക്കുന്നത്.

ഓഡിയോ റൗണ്ട്, വീഡിയോ റൗണ്ട്, ബസര്‍ റൗണ്ട്, റാപ്പിഡ് ഫയര്‍ റൗണ്ട് തുടങ്ങിയ വിഭാഗങ്ങളിലാണ് ഫൈനല്‍ മത്സരം നടക്കുന്നത്. ഫൈനല്‍ മത്സരം പ്രത്യേകമായി രൂപകല്‍പന ചെയ്ത വേദിയില്‍ വച്ചാണ് നടക്കുന്നത്.ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിലെ ഓരോ അംഗത്തിനും മലയാളത്തിന്റെ ദശാബ്ധിയാഘോഷത്തോടനുബന്ധിച്ചു പ്രത്യേകമായി ഏര്‍പ്പെടുത്തിയ അരപവന്‍ വീതമുള്ള സ്വര്‍ണമെഡല്‍ സമ്മാനമായി നല്‍കുന്നതാണ്. അവസാനഘട്ടത്തില്‍ എത്തിച്ചേരുന്ന നാലു ടീമുകള്‍ക്കും ട്രോഫികളും സമ്മാനങ്ങളും നല്‍കുന്നതോടൊപ്പം പങ്കെടുക്കുന്ന എല്ലാ ടീമംഗങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതാണ്. മത്സരാര്‍ഥികള്‍ക്ക് മാത്രം ഭക്ഷണപാനീയങ്ങള്‍ ലഭ്യമാണ്. മത്സരാര്‍ത്ഥികള്‍ ഫോര്‍മല്‍ ഡ്രെസ്സ് ധരിക്കാന്‍ ശ്രദ്ധിക്കണം. സൗജന്യപാര്‍ക്കിംഗ് സൗകര്യം ലഭ്യമാണ്.രജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കുന്നതാണ്. ക്വിസ് മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള പുതിയ ടീമുകള്‍ക്ക് താഴെ കാണുന്ന ലിങ്കിലൂടെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
http://www.malayalam.ie

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക

ബേബി പെരേപ്പാടന്‍ 087 2930719
വി.ഡി രാജന്‍ 087 0573885
മിട്ടു ഷിബു 087 3298542
ബിപിന്‍ ചന്ദ് 089 4492321
ജോജി ഏബ്രഹാം 087 1607720
അജിത്ത് കേശവന്‍ 087 6565449

വാര്‍ത്ത:ഷാജു ജോസ്

.

Scroll To Top