Wednesday December 07, 2016
Latest Updates

ഓള്‍ അയര്‍ലണ്ട് ക്വിസ്:മെല്‍ബിന്‍-കിരണ്‍ ടീം രണ്ടാം തവണയും ചാമ്പ്യന്‍മാര്‍,ലെസ്ലിന്‍ വിനോദും,അലന്‍ സെബാസ്റ്റ്യനും ജൂണിയര്‍ വിഭാഗത്തില്‍ വിജയ കിരീടം നേടി

ഓള്‍ അയര്‍ലണ്ട് ക്വിസ്:മെല്‍ബിന്‍-കിരണ്‍ ടീം രണ്ടാം തവണയും ചാമ്പ്യന്‍മാര്‍,ലെസ്ലിന്‍ വിനോദും,അലന്‍ സെബാസ്റ്റ്യനും ജൂണിയര്‍ വിഭാഗത്തില്‍ വിജയ കിരീടം നേടി

ഡബ്ലിന്‍: അയര്‍ലണ്ടിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ മലയാളത്തിന്റെ അഭിമുഖ്യത്തില്‍ നടന്ന ഓള്‍ അയര്‍ലണ്ട് ക്വിസ് മത്സരത്തില്‍ ജൂണിയര്‍ വിഭാഗത്തില്‍ ലെസ്ലിന്‍ വിനോദ് (ഷാങ്കില്‍ ) ,അലന്‍ സെബാസ്റ്റ്യന്‍ (ചെറിവുഡ് ) എന്നിവര്‍ അടങ്ങിയ ടീം ഐറിഷ് ലൈഫും,സീനിയര്‍ വിഭാഗത്തില്‍ ഫിംഗ്ലസില്‍ നിന്നുള്ള മെല്‍ബിന്‍ ഡേവിഡ് ,കിരണ്‍ വില്‍സണ്‍ എന്നിവര്‍ അടങ്ങിയ ടീം വിശ്വാസ് സീനിയര്‍ വിഭാഗത്തിലും ചാമ്പ്യന്‍മാരായി.സീനിയര്‍ വിഭാഗത്തിലെ വിജയികള്‍ തുടര്‍ച്ചയായ രണ്ടാം തവണയാണ് ചാമ്പ്യന്‍മാരാവുന്നത്.

സീനിയര്‍ വിഭാഗത്തില്‍ അര്‍ജുന്‍  വിനോദ്(ബ്ലാഞ്ചസ്‌ടൌണ്‍)സിദ്ധാര്‍ഥ് നായര്‍ (ടര്‍ണര്‍)എന്നിവരടങ്ങിയ ടീം ഓസ്‌കാറും,സ്റ്റീവ് വര്‍ഗീസ്(ലൂക്കന്‍),പോള്‍ വര്‍ഗീസ്(ലൂക്കന്‍) എന്നിവര്‍ ചേര്‍ന്ന ടീം ഐറിഷ് ലൈഫും,ജോയല്‍ ബിനു വര്‍ഗീസ്(ദ്രോഗഡ)സിബില്‍ റോസ് സാബു (ഫിംഗ്ലസ്) എന്നിവര്‍ അടങ്ങിയ ടീം വിസാ കെയര്‍ എന്നിവ ഫൈനലില്‍ എത്തി യഥാക്രമം രണ്ടും,മൂന്നും നാലും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

ജൂനിയര്‍ വിഭാഗത്തില്‍ താലയില്‍ നിന്നുള്ള ഷെയ്ന്‍ സാം ഈശോ, ഹക്‌സലി ബ്രഡണ്‍ സാമുവല്‍ എന്നിവര്‍ അടങ്ങിയ ടീം വിശ്വാസും , കെറിയില്‍ നിന്നുള്ള സാന്‍ജോ വര്‍ഗീസ് സാം,ഈഷ ബിനേഷ്(സ്റ്റില്‍ഓര്‍ഗന്‍)എന്നിവര്‍ അടങ്ങിയ ടീം ടീം വിസാ കെയറും ,വിക്ലോയില്‍ നിന്നുള്ള ഹെലന്‍ വര്‍ഗീസ്, ജബേസ് ഡിക്‌സണ്‍ (ടീം ഓസ്‌കാര്‍)എന്നിവര്‍ യഥാക്രമം രണ്ടും,മൂന്നും നാലും സ്ഥാനത്തെത്തി.

സ്റ്റില്‍ ഓര്‍ഗന്‍ ഹോട്ടലില്‍ വെച്ച് നടത്തപ്പെട്ട മത്സരം പ്രശസ്ത ചെസ് താരം പൂര്‍ണിമ ജയദേവ് ഉദ്ഘാടനം ചെയ്തു.ഇരു വിഭാഗങ്ങളിലുമായി നൂറോളം കുട്ടികള്‍ പങ്കെടുത്ത മത്സരത്തില്‍ അലക്‌സ് ജേക്കബ്(സീനിയര്‍ വിഭാഗം)ദീപു ജോയ് (ജൂണിയര്‍ വിഭാഗം)എന്നിവര്‍ ക്വിസ് മാസ്റ്റര്‍മാര്‍ ആയിരുന്നു.അവതാരകയായി അഗ്‌നേല്‍ ജേക്കബും,മെല്‍ബ സൈമണ്‍,സ്‌കോറര്‍മാരായി മനോജ് ഡി മന്നത്ത്,ബിനു നാരായണന്‍,മോനി രാജന്‍,എന്നിവരും പ്രവര്‍ത്തിച്ചു.ഓഡിയോ വീഡിയോ സംവിധാനം കിരണ്‍ ബാബു നിര്‍വഹിച്ചു

പ്രാഥമിക റൌണ്ട് മത്സരങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ 10 ടീമുകളാണ് ഇരു വിഭാഗത്തിലും സെമി ഫൈനലിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അതില്‍ നിന്നും 4 ടീമുകളാണ് ഫൈനലില്‍ പ്രവേശിച്ചത്. അജിത് കേശവന്‍ രൂപകല്‍പ്പന ചെയ്ത പ്രത്യകം തയ്യാറാക്കിയ വേദിയിലാണ് ഫൈനല്‍ മത്സരം അരങ്ങേറിയത്.

വിജയികള്‍ക്ക് ട്രോഫിയും മത്സരത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കേറ്റുകളും വിതരണം ചെയ്തഎല്ലാ കുട്ടികളുടെ ബൗദ്ധിക തലത്തിലുള്ള അറിവും മത്സരബുദ്ധിയും കൊണ്ട് ആവേശംവിതറിയ ക്വിസ് മത്സരത്തില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും ,അവരെ അതിനു സജ്ജരാകിയ മാതാപിതാക്കന്മാര്‍ക്കും , ക്വിസ് പ്രോഗ്രാം സ്‌പോണ്‍സര്‍മാര്‍ക്കും ‘മലയാളം’ നന്ദിയും അഭിനന്ദനവും അറിയിച്ചു.മലയാളം ഭാരവാഹികളായ വി ഡി രാജന്‍ ,ജോബിന്‍ സ്‌കറിയ,ബിപിന്‍ ചന്ദ്,ജോജി അബ്രാഹം,പ്രദീപ്ചന്ദ്രന്‍,പ്രിന്‍സ്ജോസഫ്,ഷാജുജോസ്,ജീവന്‍വര്‍ഗീസ് എന്നിവര്‍മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.

 

വാര്‍ത്ത:റെജി സി ജേക്കബ്

1) കിരണ്‍ വില്‍സണ്‍-മെല്‍ബിന്‍ ഡേവിഡ് 2)ലെസ്ലിന്‍ വിനോദ് -അലന്‍ സെബാസ്റ്റ്യന്‍

1) കിരണ്‍ വില്‍സണ്‍-മെല്‍ബിന്‍ ഡേവിഡ്
2)ലെസ്ലിന്‍ വിനോദ് -അലന്‍ സെബാസ്റ്റ്യന്‍

 

WINNERS (SENIOR SECTION)

WINNERS (SENIOR SECTION)

 

WINNERS (JUNIOR SECTION)

WINNERS (JUNIOR SECTION)

 

Scroll To Top