Saturday December 03, 2016
Latest Updates

മലയാളം ക്വിസ് മത്സരം: സ്റ്റീവ് വര്‍ഗീസ്- പോള്‍ വര്‍ഗീസ് സഖ്യവും,ഹക്‌സ്‌ലി ബ്രാഡന്‍-ഷെയിന്‍ സാം സഖ്യവും ചാമ്പ്യന്‍മാരായി സ്വര്‍ണ്ണപതക്കമണിഞ്ഞു

മലയാളം ക്വിസ് മത്സരം: സ്റ്റീവ് വര്‍ഗീസ്- പോള്‍ വര്‍ഗീസ് സഖ്യവും,ഹക്‌സ്‌ലി ബ്രാഡന്‍-ഷെയിന്‍ സാം സഖ്യവും ചാമ്പ്യന്‍മാരായി സ്വര്‍ണ്ണപതക്കമണിഞ്ഞു

ഡബ്ലിന്‍: വിജ്ഞാനവും വിനോദവും കോര്‍ത്തിണക്കി അയര്‍ലണ്ടിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ മലയാളത്തിന്റെ അഭിമുഖ്യത്തില്‍ നടന്ന ഓള്‍ അയര്‍ലണ്ട് ക്വിസ് മത്സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ പോള്‍ വര്‍ഗീസ്, സ്റ്റീവ് വര്‍ഗീസ് എന്നിവരടങ്ങിയ ടീം ഓസ്‌കാറും,ജൂനിയര്‍ വിഭാഗത്തില്‍ ഹക്‌സ്‌ലി ബ്രാഡന്‍ സാമുവേല്‍, ഷെയിന്‍ സാം ഈശോ( ടീം ഓസ്‌കാര്‍)എന്നിവരും ചാമ്പ്യന്‍ഷിപ്പ് നേടി ദശാബ്ദി ആഘോഷങ്ങളോട് അനുബന്ധിച്ച് മലയാളം ഏര്‍പ്പെടുത്തിയ സ്വര്‍ണ്ണപതക്കമണിഞ്ഞു.mmma

മലയാളം ക്വിസ് മല്‍സരത്തിലെ മറ്റു വിജയികള്‍
സീനിയര്‍ വിഭാഗം

രണ്ടാം സ്ഥാനം:

അലന്‍ സെബാസ്റ്റ്യന്‍,ലെസ്ലിന്‍ വിനോദ് (ടീം റിക്രൂട്ട്‌നെറ്റ്)

മൂന്നാം സ്ഥാനം: കിരണ്‍ വില്‍സണ്‍, നെബിന്‍ ഡേവിഡ് (ടീം ക്ലെവര്‍മണി)

നാലാം സ്ഥാനം: ബ്രോണ പെരേപ്പാടന്‍, സാന്ദ്ര ജോജി ( ടീം സ്‌പൈസ് ബസാര്‍)
ജൂണിയര്‍ വിഭാഗം
രണ്ടാം സ്ഥാനം:അലീന വര്‍ഗീസ്, അലക്‌സ് ജോജി ( ടീം സ്‌പൈസ് ബസാര്‍)
മൂന്നാം സ്ഥാനം:ആരോണ്‍ കുര്യാക്കോസ്,ആന്‍ കുര്യാക്കോസ് (ടീം ക്ലെവര്‍മണി)
നാലാം സ്ഥാനം:സാന്‍ജോ വര്‍ഗീസ്, ജോയല്‍ മാത്യു (ടീം റിക്രൂട്ട്‌നെറ്റ്)

സ്റ്റില്‍ഓര്‍ഗനില്‍ ടാല്‌ബോറ്റ് ഹോട്ടല്‍ ഹാളില്‍ വച്ച് നടന്ന മത്സരം ഉദയ് നൂറനാട് ഉദ്ഘാടനം ചെയ്തു.ഇരു വിഭാഗങ്ങളിലുമായി നാല്പതോളം ടീമുകള്‍ പങ്കെടുത്തു.സീനിയര്‍ ടീമിന്റെ ക്വിസ് മാസ്റ്ററായി അലക്‌സ് ജേക്കബും ജൂനിയര്‍ ടീമിന്റെ ക്വിസ് മാസ്റ്ററായി ഫാ.ബിനോയ് മാത്യുവും മല്‍സരങ്ങള്‍ നിയന്ത്രിച്ചു.ആഗ്ന്നല്‍ മെറി ജേക്കബ്, നീതു ആന്‍ തോമസ് എന്നിവര്‍ ക്വിസ് മല്‍സരങ്ങളുടെ അവതാരകരായിരുന്നു.ഓഡിയോ വീഡിയോ സംവിധാനം കിരണ്‍ ബാബുവും നിഖില്‍ തോമസ് എന്നിവര്‍ ചേര്ന്നു നിര്‍വഹിച്ചു.ജോജി അബ്രാഹം,വര്‍ഗീസ് ജോയി,മിട്ടു ഷിബു എന്നിവര്‍ സ്‌കോറര്‍മാരായിരുന്നു.

മലയാളം’സെക്രട്ടറി രാജന്‍ ദേവസ്യ സ്വാഗതവും,രാജേഷ് ഉണ്ണിത്താന്‍ നന്ദിയും പറഞ്ഞു.
പ്രാഥമിക റൌണ്ട് മത്സരങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ 10 ടീമുകളാണ് സെമി ഫൈനലിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അതില്‍ നിന്നും 4 ടീമുകളാണ് ഫൈനലില്‍ പ്രവേശിച്ചത്. അജിത് കേശവന്‍ രൂപകല്‍പ്പന ചെയ്ത പ്രത്യകം തയ്യാറാക്കിയ വേദിയിലാണ് ഫൈനല്‍ മത്സരം അരങ്ങേറിയത്.

രക്ഷിതാക്കളുടെ പ്രതിനിധികള്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.uth 2 uth 3 uth4 uth 5
മലയാളം പ്രസിഡണ്ട് ബേബി പേരെപ്പാടന്‍,സെക്രട്ടറി വി ഡി. രാജന്‍ ജോജി എബ്രഹാം,ബിപിന്‍ ചന്ദ് എന്നിവരടങ്ങുന്ന ടീം മലയാളം ക്വിസ് മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി
കുട്ടികളുടെ ബൗദ്ധിക തലത്തിലുള്ള അറിവും മത്സരബുദ്ധിയും കൊണ്ട് ആവേശംവിതറിയ ക്വിസ് മത്സരത്തില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും ,അവരെ അതിനു സജ്ജരാകിയ മാതാപിതാക്കന്മാര്‍ക്കും , ക്വിസ് പ്രോഗ്രാം സ്‌പോണ്‍സര്‍മാര്‍ക്കും’മലയാളം’ നന്ദിയും അഭിനന്ദനവും അറിയിച്ചു
വാര്‍ത്ത:ഷാജു ജോസ്

Scroll To Top