Thursday December 08, 2016
Latest Updates

മലയാളത്തിന്റെ ‘ഓള്‍ അയര്‍ലണ്ട് ക്വിസ് മത്സരം’ ;ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു 

മലയാളത്തിന്റെ ‘ഓള്‍ അയര്‍ലണ്ട് ക്വിസ് മത്സരം’ ;ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു 

ഡബ്ലിന്‍: മലയാളത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘ഓള്‍ അയര്‍ലണ്ട് ക്വിസ് മത്സരം2016 ‘ന്റെ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും അവസരമുണ്ട്. അവസാനതീയതി: ഏപ്രില്‍ 25 തിങ്കളാഴ്ച.

ഡബ്ലിനിലെ സ്റ്റില്‍ഓര്‍ഗനിലുള്ള TALBOT (Formerly Park Hotel) ഹോട്ടലില്‍ വച്ച് മെയ് രണ്ടാം തീയതി തിങ്കളാഴ്ചയാണ്(ബാങ്ക് അവധി) ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്. തുടര്‍ച്ചയായി അഞ്ചാം വര്‍ഷമാണ് മത്സരം സംഘടിപ്പിക്കുന്നത്. കൂടുതല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കുന്നതിനായി ഒട്ടേറെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ഇത്തവണത്തെ ക്വിസ് മത്സരത്തിനു മലയാളം രൂപം നല്‍കിയിരിക്കുന്നത്. മുന്‍വര്‍ഷങ്ങളിലെ മത്സരാര്‍ഥികള്‍ പ്രധാനമായും പ്രവാസിമലയാളികളുടെ കുട്ടികളായിരുന്നു. ഇത്തവണത്തെ ക്വിസ് മത്സരത്തില്‍ അയര്‍ലണ്ടിലെ ഏതു പ്രദേശത്തു നിന്നുമുളള പ്രവാസി ഇന്ത്യക്കാരുടെ മക്കള്‍ക്കും പങ്കെടുക്കാവുന്നതാണ്.

രണ്ടു പേരടങ്ങുന്ന ഒരു ടീമായിട്ടാണ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്.ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളായിട്ടാണ് മത്സരം സംഘടിപ്പിക്കുന്നത്.
ജൂനിയര്‍ 8 വയസ്സ് മുതല്‍ 12 വയസ്സ് വരെ: (ജനനതീയതി 01/01/2004 മുതല്‍ 01/01/2008 വരെ)
സീനിയര്‍ 12 വയസ്സിനു മുകളില്‍ 18 വയസ്സ് വരെ: (ജനനതീയതി 01/01/1998 മുതല്‍ 31/12/2003 വരെ)

ചരിത്രം, രാഷ്ട്രീയം, സ്‌പോര്‍ട്‌സ്, സിനിമ, പൊതുവിജ്ഞാനം, ഇന്ത്യന്‍ ചരിത്രം, വിദേശ രാജ്യങ്ങള്‍ പ്രത്യേകിച്ച് അയര്‍ലണ്ട് എന്നിവയെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മത്സരത്തില്‍ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിലെ ഓരോ അംഗത്തിനും മലയാളത്തിന്റെ ദശാബ്ധിയാഘോഷത്തോടനുബന്ധിച്ചു പ്രത്യേകമായി ഏര്‍പ്പെടുത്തിയ അരപവന്‍ വീതമുള്ള സ്വര്‍ണമെഡല്‍ സമ്മാനമായി നല്‍കുന്നതാണ്. അവസാനഘട്ടത്തില്‍ എത്തിച്ചേരുന്ന നാലു ടീമുകള്‍ക്കും ട്രോഫികളും സമ്മാനങ്ങളും നല്‍കുന്നതോടൊപ്പം പങ്കെടുക്കുന്ന എല്ലാ ടീമംഗങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതാണ്.

ക്വിസ് മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് താഴെ കാണുന്ന ലിങ്കിലൂടെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.http://www.malayalam.ie/

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക
ബേബി പെരേപ്പാടന്‍ 087 2930719
വി.ഡി രാജന്‍ 087 0573885
മിട്ടു ഷിബു 087 3298542
ബിപിന്‍ ചന്ദ് 089 4492321
ജോജി ഏബ്രഹാം 087 1607720
അജിത്ത് കേശവന്‍ 087 6565449

Scroll To Top