Sunday December 04, 2016
Latest Updates

‘കോമഡി ആന്‍ഡ് മ്യൂസിക് ഫെസ്റ്റ്2016’; തരംഗമുണര്‍ത്താന്‍ ഗായകന്‍ അലക്‌സ് ജോ ഓസ്ട്രിയയില്‍ നിന്നും

‘കോമഡി ആന്‍ഡ് മ്യൂസിക് ഫെസ്റ്റ്2016’; തരംഗമുണര്‍ത്താന്‍ ഗായകന്‍ അലക്‌സ് ജോ ഓസ്ട്രിയയില്‍ നിന്നും

ഡബ്ലിന്‍:അയര്‍ലണ്ടിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ മലയാളം ഒരുക്കുന്ന ‘കോമഡി ആന്‍ഡ് മ്യൂസിക് ഫെസ്റ്റ്2016’ നു ആവേശം പകരാന്‍ ഓസ്ട്രിയയില്‍ നിന്നും പ്രശസ്ത ഗായകനായ അലക്‌സ് ജോയും എത്തുന്നു. ഓസ്ട്രിയയില്‍ സ്ഥിരതാമസക്കാരനായ അലക്‌സ് തൃശ്ശൂര്‍ സ്വദേശിയാണ്. യു.എന്‍ ഉദ്യോഗസ്ഥനായ ഇദ്ദേഹം അറിയപ്പെടുന്ന ഒരു ഗായകന്‍ കൂടിയാണ്. 
കുടുംബപ്രേക്ഷകര്‍ക്കായി നൃത്തത്തിനും സംഗീതത്തിനുമൊപ്പം ചിരി പടര്‍ത്താന്‍ ഹാസ്യവും കോര്‍ത്തിണക്കിയ സ്റ്റേജ് ഷോ ജനുവരി പത്തിനാണ് അരങ്ങേറുന്നത്.ഹാസ്യത്തിനും അനുകരണകലയ്ക്കും പുതിയ മാനങ്ങള്‍ നല്‍കിയ മലയാളികളുടെ പ്രിയ താരങ്ങളായ കലാഭവന്‍ നവാസ്, മനോജ് ഗിന്നസ് എന്നിവരുടെ നേതൃത്വത്തിലാണ് മെഗാഷോ അരങ്ങേറുന്നത്. വേറിട്ട ശബ്ദം കൊണ്ട് മലയാളി മനസ്സിനെ കീഴടക്കിയ പിന്നണിഗായികയും മികച്ച അവതാരകയുമായ സുമി അരവിന്ദും മെഗാഷോയുടെ വേദിയെ ഗംഭീരമാക്കാന്‍ എത്തുന്നു. ജനുവരി പത്തിന് ഡബ്ലിനിലെ RED COW MORAN ഹോട്ടലില്‍ (നാസ് റോഡ്) വൈകുന്നേരം അഞ്ചു മണിക്ക് കോമഡി ആന്‍ഡ് മ്യൂസിക് ഫെസ്റ്റ് ആരംഭിക്കും.
FOR TICKETS PLEASE CONTACT
0867184299, 0894492321, 0871607720, 0872930719, 0870573885

Scroll To Top