Tuesday December 06, 2016
Latest Updates

‘കോമഡി ആന്‍ഡ് മ്യൂസിക് ഫെസ്റ്റ്2016’:ടിക്കറ്റ് വിതരണം ആരംഭിച്ചു

‘കോമഡി ആന്‍ഡ് മ്യൂസിക് ഫെസ്റ്റ്2016’:ടിക്കറ്റ് വിതരണം ആരംഭിച്ചു

ഡബ്ലിന്‍: അയര്‍ലണ്ടിലെ മലയാളികള്‍ക്ക് പുതുവത്സര സമ്മാനമായി മലയാളം സംസ്‌കാരിക സംഘടന ഒരുക്കുന്ന സ്റ്റേജ്‌ഷോയ്ക്ക് ‘കോമഡി ആന്‍ഡ് മ്യൂസിക് ഫെസ്റ്റ്2016’ എന്ന് നാമകരണം ചെയ്തു. സ്റ്റേജ്‌ഷോയ്ക്ക് അനുയോജ്യമായ പേര് നിര്‍ദേശിക്കുന്നവര്‍ക്ക് ഒരു ഫാമിലി വി.ഐ.പി ടിക്കറ്റ് സമ്മാനമായി പ്രഖ്യാപിച്ചിരുന്നു. ഐറിഷ് മലയാളി സമൂഹത്തില്‍ നിന്നും ലഭിച്ച നിരവധി പേരുകളില്‍ നിന്നും സുജ ഷജിത്ത് (ആര്‍ക്ലോ) നിര്‍ദേശിച്ച പേരാണു തിരഞ്ഞെടുത്തത്.

‘കോമഡി ആന്‍ഡ് മ്യൂസിക് ഫെസ്റ്റ് 2016’ന്റെ ടിക്കറ്റ് വിതരണോദ്ഘാടനം ഡബ്ലിന്‍ പ്ലാസ ഹോട്ടലില്‍ വച്ച് നടത്തപ്പെട്ടു. സ്റ്റേജ്‌ഷോയുടെ ആദ്യടിക്കറ്റ് ബെന്നി ജോര്‍ജിനു (കില്‍ക്കെനി) നല്‍കിക്കൊണ്ട് ഡബ്ലിന്‍ സൗത്ത്‌വെസ്റ്റ് കൌണ്ടി കൗണ്‍സിലര്‍ ആന്‍ മേരി ഡെര്‍മോഡി വിതരണോദ്ഘാടനം നിര്‍വഹിച്ചു. 

ജനുവരി പത്തിന് ഡബ്ലിനിലെ RED COW MORAN ഹോട്ടലില്‍ വച്ചാണ് ‘കോമഡി ആന്‍ഡ് മ്യൂസിക് ഫെസ്റ്റ് അരങ്ങേറുന്നത്. പ്രശസ്ത കലാകാരന്മാരായ കലാഭവന്‍ നവാസ്, മനോജ് ഗിന്നസ് എന്നിവരുടെ നേതൃത്വത്തിലുള്ള സ്റ്റേജ്‌ഷോയില്‍ കേരളത്തിലെ അറിയപ്പെടുന്ന പിന്നണിഗായികയും മികച്ച അവതാരകയുമായ സുമി അരവിന്ദും പങ്കെടുക്കുന്നു.

വിശദവിവരങ്ങള്‍ക്ക്
ജോബി സ്‌കറിയ 085 7184293 
ബിപിന്‍ ചന്ദ് 089 4492321

Scroll To Top