Wednesday April 26, 2017
Latest Updates

മലയാളത്തിന്റെ മെറിറ്റ് ഈവനിംഗ് ഒക്‌റ്റോബര്‍ 3 ന്

മലയാളത്തിന്റെ മെറിറ്റ് ഈവനിംഗ്  ഒക്‌റ്റോബര്‍ 3 ന്

ഡബ്ലിന്‍ :മലയാളം കലാ സാംസ്‌കാരിക സംഘടനയുടെ ആഭിമുഖ്യത്തില്‍ അയര്‍ലണ്ടിലെ ജൂണിയര്‍ സര്‍ട്ട്, ലിവിങ് സര്‍ട്ട്, ഡിഗ്രി പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്ന കുട്ടികളെ മലയാളത്തിന്റെ പ്രത്യേകം രൂപകല്‍പ്പന ചെയ്ത മെമന്റോ നല്‍കി അനുമോദിക്കുന്നു. ജൂണിയര്‍ സര്‍ട്ടിന് കുറഞ്ഞത് 7 വിഷയങ്ങളില്‍ എ ഗ്രേഡും, ലിവിങ് സര്‍ട്ടിന് 500 ഉം അതിലധികം പോയന്റും, ഡിഗ്രിക്ക് ഫസ്റ്റ് ക്ലാസ് ഹോണേഴ്‌സും കരസ്ഥമാക്കിയ കുട്ടികളെയാണ് മെമന്റോ നല്‍കി അനുമോദിക്കുന്നത്. 

കഴിഞ്ഞ വര്‍ഷം അപേക്ഷിച്ച അര്‍ഹരായ കുട്ടികളെയും ഈ വര്‍ഷത്തെ ചടങ്ങില്‍ വെച്ച് മെമന്റോ നല്‍കി അനുമോദിക്കുന്നതുകൊണ്ട് ആ കുട്ടികള്‍ ഇതൊരറിയിപ്പായി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.

ഒക്‌റ്റോബര്‍ 3 ന് ഡബ്ലിന്‍ സ്റ്റില്ലോര്‍ഗന്‍ ഹോട്ടലില്‍ മലയാളം സംഘടിപ്പിക്കുന്ന വിദ്യാരംഭ ചടങ്ങിനൊപ്പമായിരിക്കും അവാര്‍ഡ് ദാന ചടങ്ങുകള്‍ നടത്തപ്പെടുക.

അര്‍ഹരായ കുട്ടികള്‍ അവരുടെ മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പി സഹിതം അപേക്ഷിക്കേണ്ടതാണ്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

സിനോ തുരുത്തേല്‍( 0894569000)

ജോബി സ്‌ക്കറിയ(0857184293)

കിരണ്‍ ബാബു (0872160733)

വി.ഡി. രാജന്‍ (0870573885)

Scroll To Top