Sunday December 11, 2016
Latest Updates

അയര്‍ലണ്ടിലെ മലയാളികള്‍ക്കായി ‘മലയാളം’ സംഘടിപ്പിക്കുന്ന സാഹിത്യരചനാ മത്സരങ്ങളില്‍ പങ്കെടുക്കാം

അയര്‍ലണ്ടിലെ മലയാളികള്‍ക്കായി ‘മലയാളം’ സംഘടിപ്പിക്കുന്ന സാഹിത്യരചനാ മത്സരങ്ങളില്‍ പങ്കെടുക്കാം

ഡബ്ലിന്‍;മലയാളം സാംസ്‌കാരിക സംഘടനയുടെ നേതൃത്വത്തില്‍ പത്തിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ളവര്‍ക്കും 18 ന് മുകളിലുള്ള മുതിര്‍ന്നവര്‍ക്കുമായി ചെറുകഥ, കവിത, കാര്‍ട്ടൂണ്‍ എന്നീ വിഭാഗത്തില്‍ സാഹിത്യ രചനാ മത്സരങ്ങള്‍ നടത്തപ്പെടുന്നു. ഇഷ്ടമുള്ള വിഷയങ്ങളെ ആസ്പദമാക്കി ഇംഗ്ലീഷിലോ മലയാളത്തിലോ മൗലീകമായതും മുന്‍പ് മുന്‍പ് പ്രസിദ്ധീകരിക്കാത്തതുമായ രചനകള്‍ തയ്യാറാക്കാവുന്നതാണ്.
മത്സരത്തില്‍ പങ്കെടുക്കുന്ന ഏവര്‍ക്കും ഒക്ടോബര്‍ 9 ന് ഡബ്ലിനില്‍ മലയാളം സംഘടിപ്പിക്കുന്ന ‘ബെന്ന്യാമിനൊപ്പം’ എന്ന പരിപാടിയില്‍ പങ്കെടുക്കുവാന്‍ അവസരം ലഭ്യമാണ്.വിദ്യാരംഭ ചടങ്ങിനോടനുബന്ധിച്ച് ഡബ്ലിനിലെത്തുന്ന ബെന്ന്യാമിനുമായി സംവദിക്കുവാനും സാഹിത്യ രചനയില്‍ തത്പരരായവര്‍ക്ക് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശവും അദ്ദേഹം നല്‍കുന്നതാണ്.വിദഗ്ദ പാനല്‍ തിരഞ്ഞെടുക്കുന്ന എല്ലാ വിഭാഗത്തിലുമുള്ള ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്ക് മലയാളം മൊമെന്റോ നല്‍കുന്നതാണ്.
പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം രചനകള്‍ ഒക്ടോബര്‍ 7 ന് മുന്‍പായി iemalayalam@gmail.com എന്ന വിലാസത്തില്‍ ലഭിക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
വര്‍ഗീസ്  ജോയ് -(0894662664)
മിട്ടു ഷിബു (0873298542)
സെബി സെബാസ്റ്റ്യന്‍ -(0872263917)
സുജ  ഷജിത്ത്-(0876678756)
വി.ഡി.രാജന്‍-(0870573885)

 

Scroll To Top