Thursday December 08, 2016
Latest Updates

മലയാള ഭക്തിഗാനം ആലപിച്ച് ഐറിഷ് ക്വയര്‍ ശ്രദ്ധേയരായി

മലയാള ഭക്തിഗാനം ആലപിച്ച് ഐറിഷ് ക്വയര്‍ ശ്രദ്ധേയരായി

ക്‌ളോണ്‍മല്‍(കൗണ്ടി ടിപ്പററി):ക്‌ളോണ്‍മലിലെ സെന്റ് ഒലിവേഴ്‌സ് ദേവാലയത്തിലെ ഐറിഷ് ക്വയറിന് മലയാളവും ഇപ്പോള്‍ വഴങ്ങുന്ന ഭാഷയായിരിക്കുകയാണ്.കഴിഞ്ഞ വര്‍ഷം ജൂണ്‍ 28ന് ഇടവകാംഗം കൂടിയായ മലയാളി ഡോ.എം ജി ലാസറസിന്റെ ഡീക്കന്‍ പട്ട സ്വീകരണത്തോട് അനുബന്ധിച്ചാണ് ക്‌ളോണ്‍മലിലെ ഐറിഷ് ഗായകരും മലയാള ഗാനം അഭ്യസിച്ചത്.

ഒന്നാം വായനയ്ക്ക് ശേഷം ഗായകസംഘം മലയാളത്തിലുള്ള ഗാനം ആലപിച്ചു.’ആത്മാവിന്‍ ചൈതന്യമേ,ആശ്രിത വത്സലനേ എന്നു തുടങ്ങുന്ന ഗാനം ശ്രുതിമധുരമായാണ് ഐറിഷ് ഗായക സംഘം ആലപിച്ചത്.

ഡീക്കന്‍ പട്ട ശുശ്രൂഷയ്ക്ക് കാര്‍മ്മികത്വം വഹിച്ച വാട്ടര്‍ഫോര്‍ഡ് ലിസ്‌മോര്‍ രൂപതാധ്യക്ഷന്‍ അല്‍ഫോന്‍സനസ് കുള്ളിനാനടക്കമുള്ളവര്‍ അതിശയപൂര്‍വ്വമാണ് ഐറിഷ് സംഘത്തിന്റെ മലയാള ഗാനാലാപനം ശ്രവിച്ചത്.ഏതാനം ദിവസങ്ങള്‍ പരിശീലനം മാത്രമേ ഐറിഷ് ഗായക സംഘത്തിന് മലയാളഭക്തിഗാനം പഠിച്ചെടുക്കാന്‍ വേണ്ടി വന്നുള്ളൂ.

വീഡിയോ യൂ ടൂബില്‍ കാണാം.വീഡിയോ:സിജോ ജോര്‍ഡി

Scroll To Top