Tuesday December 06, 2016
Latest Updates

‘പുതുതലമുറ വളരേണ്ടത് ഇന്ത്യന്‍ സംസ്‌കാരത്തിലോ ?’ മലയാളം ഒരുക്കുന്ന സംവാദം ഒക്ടോബര്‍ ഒന്നിന് താലയില്‍

‘പുതുതലമുറ വളരേണ്ടത് ഇന്ത്യന്‍ സംസ്‌കാരത്തിലോ ?’ മലയാളം ഒരുക്കുന്ന സംവാദം ഒക്ടോബര്‍ ഒന്നിന് താലയില്‍

ഡബ്ലിന്‍:പ്രവാസികളെ സംബന്ധിച്ചിടത്തോളം ജനിച്ചു വളരാന്‍ ഒരു രാജ്യം, ജീവിച്ചു മരിക്കാന്‍ മറ്റൊരു രാജ്യം. എന്നാല്‍ ഇതിനിടയില്‍ അവര്‍ക്ക് ജനിക്കുന്ന മക്കളെ ഏതു രാജ്യത്തിന്റെ സംസ്‌കാരത്തില്‍ വളര്‍ത്തണം എന്നത് എക്കാലവും ഒരു ചോദ്യചിഹ്നവും തര്‍ക്ക വിഷയവുമാണ്. ഈ പ്രശ്‌നത്തില്‍ മാതാപിതാക്കള്‍ക്കും മക്കള്‍ക്കും മറ്റു പ്രവാസികള്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ തുറന്നു പറയാനും സംവദിക്കാനുമായി സാംസ്‌കാരിക സംഘടനയായ ‘മലയാളം’ വേദി ഒരുക്കുന്നു .

‘പുതുതലമുറ വളരേണ്ടത് ഇന്ത്യന്‍ സംസ്‌കാരത്തിലോ” ? എന്ന വിഷയത്തെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന സംവാദം താലയിലെ സ്‌പൈസ് ബസാര്‍ ഹാളില്‍ വച്ച് ഒക്ടോബര്‍ ഒന്ന് ശനിയാഴ്ച വൈകീട്ട് നാലു മണിക്ക് നടത്തപെടും. പ്രസ്തുത സംവാദത്തില്‍ ഉരുത്തിരിയുന്ന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഇവിടത്തെ പ്രവാസികള്‍ക്കും അവരുടെ മക്കള്‍ക്കും ഒരു മുതല്‍കൂട്ടായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. സംവാദത്തില്‍ പങ്കെടുക്കുന്ന മുതിര്‍ന്നവര്‍ക്കും, കുട്ടികള്‍ക്കും തങ്ങളുടെ നിലപാടുകള്‍ വ്യകതമാക്കുന്നതോടൊപ്പം മറ്റുള്ള ആശയങ്ങളുമായി സംവദിക്കാനുള്ള അവസരവും ലഭിക്കുന്നതാണ്.

സാംസ്‌കാരിക വൈരുദ്ധ്യങ്ങള്‍ക്കിടയില്‍ മക്കളെ വളര്‍ത്തുന്നതില്‍ ആശങ്കയും വിഷമതകളും അനുഭവിക്കുന്ന ധാരാളം മാതാപിതാക്കള്‍ ഇവിടെയുണ്ട്.അതുപോലെതന്നെ മാനസിക സംഘര്‍ഷങ്ങളും പിരിമുറുക്കങ്ങളും അനുഭവിച്ചു വ്യക്തമായ നിലപാടുകള്‍ ഇല്ലാതെ വിദ്യാലയങ്ങളിലും വീടുകളിലും നീറി നീറി ജീവിക്കുന്ന ധാരാളം കൌമാരപ്രായക്കാരായ കുട്ടികള്‍ നമ്മുടെ ഇടയിലുണ്ട്. ഇവരെ കൂടാതെ സമൂഹത്തിലെ അഭ്യുദയകാംക്ഷികളായ ഏവരെയും ഈ സംവാദ ത്തിലേക്കു മലയാളം സംഘടന സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു .

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
സെബി സെബാസ്റ്റ്യന്‍ 087 226 3917
വിനു കെ നാരായണന്‍ 089 469 1279
വി. ഡി രാജന്‍ 087 057 3885

Scroll To Top