Monday September 25, 2017
Latest Updates

ഡബ്ലിനിലെ വിഷന്‍ 2014 ചാരിറ്റി ഷോ :അപവാദപ്രചരണത്തിനെതിരെ വിശദീകരണവുമായി മലയാളം

ഡബ്ലിനിലെ വിഷന്‍ 2014 ചാരിറ്റി ഷോ :അപവാദപ്രചരണത്തിനെതിരെ വിശദീകരണവുമായി മലയാളം

ഡബ്ലിന്‍ :അയര്‍ലണ്ടിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ മലയാള’ത്തിനെതിരെ ചില വ്യക്തികളെ കേന്ദ്രീകരിച്ചു സോഷ്യല്‍ മീഡിയ വഴി നടന്നുപോരുന്ന അപവാദ പ്രചാരണത്തിനെതിരെ സംഘടന പരസ്യമായി രംഗത്ത് വന്നു.നാളെ ഡബ്ലിനില്‍ നടക്കാനിരിക്കുന്ന വിഷന്‍ 2014 ചാരിറ്റി സ്റ്റേജ് ഷോ പരാജയപ്പെടുത്താന്‍ ‘മലയാളം .ശ്രമിക്കുന്നതായി ആയിരുന്നു ആരോപണം. സംഘടനയ്‌ക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ മന:പൂര്‍വ്വം സ്രുഷ്ട്ടിച്ചതുമാണെന്ന് ഇന്നലെ കൂടിയ മലയാളം സംഘടനയുടെ കമ്മിറ്റി പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു.പത്രകുറിപ്പിന്റെ പൂര്‍ണ്ണരൂപം താഴെ ചേര്‍ക്കുന്നു. 
മലയാളം എന്ത് പറയുന്നു?
മലയാളം എന്ന സംഘടനക്കെതിരെ ചില വ്യക്തികളുടെ സ്വാര്‍ത്ഥ താല്‍പ്പര്യപ്രകാരം ഫേസ്ബുക്ക് വഴിയും ചില അപ്രസക്തമായ വെബ് പോര്‍ട്ടലുകള്‍ വഴിയും ഈ സംഘടനയുടെ സല്‍പ്പേര് കളങ്കപെടുത്താന്‍ ബോധപൂര്‍വം നടത്തുന്ന കുപ്രചരണങ്ങള്‍ക്ക് വിശദീകരണം നല്‍കേണ്ടതും അഭ്യുദയകാംക്ഷികളുടെ ആശങ്ക അകറ്റേണ്ടതിലേക്കുമായി മലയാളം സംഘടന ഔദ്യോഗികമായി പുറത്തിറക്കുന്ന വിശദീകരണ കുറിപ്പ്.

2006 മുതല്‍ ഈ സംഘടന അയര്‍ലണ്ടിലെ കലാസാംസ്‌ക്കാരിക സാമൂഹ്യ രംഗങ്ങളില്‍ തനതായ മുദ്ര പതിപ്പിചിട്ടുള്ളതാണ്. നാളിതുവരെ രാഷ്ട്രിയമായോ മതപരമായതോ ഏതെങ്കിലും സ്ഥാപിത താല്‍പ്പര്യങ്ങള്‍ക്കോ വിധേയമായിട്ടുണ്ട് എന്ന ആരോപണം ആര്‍ക്കും ഉണ്ടാവാന്‍ ഇടയില്ല.

മലയാളം സംഘടിപ്പിച്ചിട്ടുള്ള വിവിധമായ പരിപാടികളില്‍ പങ്കെടുത്ത പ്രമുഖര്‍ ഇവരാണ്. വയലാര്‍ രവി (അന്നത്തെ കേന്ദ്ര പ്രവാസകാര്യ മന്ത്രി) പ്രമുഖ സാംസ്‌കാരിക നായകരും എഴുത്തുകാരുമായ എം.ടി വാസുദേവന്‍നായര്‍, പ്രൊഫസ്സര്‍ വി. മധുസൂദനന്‍ നായര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ഡോ. രവീന്ദ്ര നാഥന്‍ തമ്പി, ഡോ. മായാദേവി കുറുപ്പ്, കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ ആയ സൂര്യാ കൃഷ്ണമൂര്‍ത്തി ഇവരെ കൂടാതെ വിവിധ കലാരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖരായ ജയറാം, കുഞ്ചാക്കോബോബന്‍, സംവൃതാ സുനില്‍, മീരാ നന്ദന്‍, സ്റ്റീഫന്‍ ദേവസ്സി, ബാലഭാസ്‌ക്കര്‍,ഉസ്താദ് അംജദ് അലിഖാന്റെ മക്കളായ അമാന്‍ അലിഖാന്‍,അയാന്‍ അലിഖാന്‍,ഗോപിക വര്‍മ്മ,സവിതാ ശാസ്ത്രി, ഡോ വര്‍ഷാ അഗര്‍വാള്‍,കോട്ടയം നസീര്‍ തുടങ്ങിയവരാണ്.

അയര്‍ലണ്ടില്‍ മലയാളി സംഘടനകള്‍ നടത്തിയിട്ടുള്ളതില്‍ ഏറ്റവും വലിയ മെഗാ സ്റ്റേജ് ഷോ ആയ ‘കൊട്ടാരം വില്‍ക്കാനുണ്ട്’ (നൂറില്‍ അധികം കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട്) അവതരിപ്പിച്ചതും മലയാളമാണ്. സാമൂഹ്യ സാംസ്‌ക്കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഉത്തരവാദിത്തമുള്ള സംഘടനാ എന്ന നിലയില്‍ ഞങ്ങള്‍ ക്രീയാത്മകമായ ഏത് പരിപാടികള്‍ മറ്റു സംഘടനകള്‍ നടത്തുമ്പോളും പിന്തുണ കൊടുത്തിട്ടുള്ളതുമാണ്.

വിഷന്‍ 2014 എന്ന പേരില്‍ സംഘടിപ്പിക്കുന്ന സ്റ്റേജ് ഷോയും ആയി ബന്ധപ്പെടുത്തി ചില കളങ്കിത വ്യക്തിത്വങ്ങള്‍ നടത്തുന്ന അടിസ്ഥാന രഹിതമായ ദുഷ്പ്രചരണങ്ങള്‍ സംഘടനയുടെ ചില അഭ്യുദയകാംക്ഷികള്‍ ശ്രദ്ധയില്‍ പെടുത്തിയിരിക്കുന്നു. എന്നാല്‍ വസ്തുത നേരെ മറിച്ചാണ്. മലയാളത്തിന്റെ പ്രമുഖര്‍ ആയ അമരക്കാര്‍ പലരും പ്രസ്തുത പരിപാടിയുടെ അണിയറയില്‍ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്. ദുഷ് പ്രചാരകന്‍ തന്നെ ആരോപിച്ചത് പോലെ ടിക്കറ്റ് വിതരണ ഉല്‍ഘാടനം മലയാളത്തിന്റെ സ്ഥാപക പ്രസിഡന്റും ഇപ്പോഴും കമ്മറ്റി അംഗവും ആയ ബേബി പേരപ്പാടനാണ് നിര്‍വഹിച്ചത്.കൂടാതെ ഈ പരിപാടിയുടെ ശബ്ദവും വെളിച്ചവും തുടങ്ങി സ്റ്റേജ് ഒരുക്കല്‍ വരെയുള്ള കാര്യങ്ങളില്‍ അജിത് കേശവന്‍, കിരണ്‍ ബാബു തുടങ്ങിയ മലയാളം ഭാരവാഹികളും പ്രവര്‍ത്തിക്കുന്നുണ്ട്.

അയര്‍ലണ്ടിലെ മലയാളി സമൂഹത്തില്‍ യാതൊരു മാന്യതയോ അംഗികാരമോ ഇല്ലാത്ത ആളുകളുടെ ജല്‍പ്പനങ്ങള്‍ക്ക് മറുപടി അര്‍ഹിക്കുന്നില്ലങ്കിലും മലയാളത്തെ സ്‌നേഹിക്കുന്ന മനസ്സിലാക്കുന്ന ഒട്ടനവധി അയര്‍ലണ്ട് മലയാളികളുടെ മനസ്സില്‍ ഒരു ആശങ്ക ഉണ്ടാവാതിരിക്കേണ്ട ആവശ്യകതയിലേക്കാണ് ഈ വിശദീകരണ കുറിപ്പ്

Scroll To Top