Sunday October 21, 2018
Latest Updates

മലപ്പുറം: വിജയം കുഞ്ഞാലിക്കുട്ടിയ്ക്ക് …

മലപ്പുറം: വിജയം കുഞ്ഞാലിക്കുട്ടിയ്ക്ക് …

മലപ്പുറം:171038 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടി വിജയിച്ചു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇ അഹമ്മദ് നേടിയതിനേക്കാള്‍ അധികം ഭൂരിപക്ഷം കുഞ്ഞാലിക്കുട്ടി നേടിയേക്കുമെന്ന പ്രതീക്ഷ തുടക്കത്തില്‍ ഉയര്‍ന്നിരിന്നുവെങ്കിലും അതുണ്ടായില്ല.പക്ഷേ മണ്ഡലത്തില്‍ മുസ്‌ളീം ലീഗ് നേടിയ ഏറ്റവും കൂടിയ വോട്ടു നേടാന്‍ കുഞ്ഞാലിക്കുട്ടിയ്ക്കായി.

എല്ലാ റൗണ്ടുകളിലും വ്യക്തമായ മുന്നേറ്റം നേടിയ കുഞ്ഞാലിക്കുട്ടിക്ക് വോട്ടെണ്ണല്‍ ആദ്യ ഒന്നരമണിക്കൂര്‍ കടന്നപ്പോള്‍ തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി ഫൈസലിനേക്കാള്‍ അര ലക്ഷത്തില്‍ അധികം വോട്ടുകളുടെ ലീഡു നേടിയിരുന്നു. മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ ഏഴു മണ്ഡലങ്ങളില്‍ ഏഴിടത്തും
യുഡിഎഫിനാണ് മുന്നേറ്റം.

Scroll To Top