Tuesday September 26, 2017
Latest Updates

മലങ്കരകത്തോലിക്കാ സഭയും അയര്‍ലണ്ടും:ചരിത്ര വഴികള്‍ 

മലങ്കരകത്തോലിക്കാ സഭയും അയര്‍ലണ്ടും:ചരിത്ര വഴികള്‍ 

ഇന്ത്യയിലേയ്ക്ക് നൂറ്റാണ്ടുകള്‍ മുമ്പേ തന്നെ ഐറിഷ് മിഷനറിമാര്‍ സുവിശേഷ പ്രവര്‍ത്തനവുമായി എത്തിയിരുന്നു.ഗ്രാമ തലങ്ങളില്‍ പോലും ഐറിഷ് മിഷനറിമാര്‍ എത്താന്‍ കാരണമായത് ബ്രിട്ടിഷ് സൈന്യത്തില്‍ ഉള്‍പ്പെട്ടിരുന്ന ഐറിഷ് സൈനികരുടെ ഇന്ത്യയിലെ സാന്നിധ്യമായിരുന്നു.
പക്ഷേ ഇന്ത്യയില്‍ നിന്നുള്ള സഭാപിതാക്കന്‍മാരില്‍ അയര്‍ലണ്ട് ആദ്യമായി സന്ദര്‍ശിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നത് പുണ്യശ്ലോകനായ മാര്‍ ഈവാനിയോസ് തിരുമേനിയെ കുറിച്ചാണ്,1932ലെ രാജ്യാന്തര ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കാനായി പതിനൊന്നാം പീയൂസ് മാര്‍പാപ്പ അദ്ദേഹത്തെ നിയോഗിക്കുകയായിരുന്നു. കത്തോലിക്കാ സഭയുമായി അനുരഞ്ജനപ്പെട്ട ശേഷം അഭിവന്ദ്യ തിരുമേനി റോമില്‍ എത്തി മാര്‍പാപ്പയില്‍ നിന്നും പാലിയം സ്വീകരിച്ചതും ഇതേ വര്‍ഷം ആയിരുന്നു.
അയര്‍ലണ്ടില്‍ എത്തിയ തിരുമേനിയ്ക്ക് രാജ്യാന്തര ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ അതി ഗംഭീരമായ സ്വീകരണമാണ് നല്‍കപ്പെട്ടത്.ഇന്ത്യയിലെയും അയര്‍ലണ്ടിലെയും സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങള്‍ തമ്മില്‍ അക്കാലത്ത് ഉണ്ടായിരുന്ന സൗഹൃദം തിരുമേനിയുടെ സന്ദര്‍ശനത്തിനും ഏറെ പ്രാധാന്യം ലഭിക്കാന്‍ ഇടയാക്കി.ഇന്ത്യയിലെ സഭയോടുള്ള ഐറിഷ്‌കാരുടെ സ്‌നേഹം ദൃശ്യമാക്കുന്നതായിരുന്നു ഈവാനിയോസ് തിരുമേനിക്ക് ലഭിച്ച സ്വീകരണങ്ങള്‍.
റാത്ത്ഫര്‍നാം കാസിലില്‍ ആയിരുന്നു മാര്‍ ഈവാനിയോസ് തിരുമേനി താമസിച്ചിരുന്നത്.ഈശോസഭക്കാരുടെ അയര്‍ലണ്ടിലെ കേന്ദ്രമായിരുന്നു അക്കാലാത്ത് റാത്ത്ഫര്‍നാം കാസില്‍,മാര്‍ ഈവാനിയോസ് തിരുമേനിയാണ് കേരള സഭയെ പ്രതിനിധികരിച്ച് ഈസ്റ്റേണ്‍ റീത്തില്‍ ആദ്യമായി അയര്‍ലണ്ടില്‍ വിശുദ്ധ ബലിയര്‍പ്പിച്ചതും.1932 ജൂണ്‍ 24 ന് ഡബ്ലിന്‍ ഗാര്‍ഡനര്‍ സ്ട്രീറ്റിലെ സെന്റ് ഫ്രാന്‍സീസ് സേവ്യര്‍ ദേവാലയത്തിലായിരുന്നു കേരള ക്രൈസ്തവര്‍ക്ക് മറക്കാന്‍ കഴിയാനാവാത്ത ആ ബലിയര്‍പ്പണം. വിശുദ്ധ പദവിയിലേയ്ക്ക് അടുക്കുന്ന ആ പുണ്യാത്മാവ് മാര്‍പാപ്പയില്‍ നിന്നും പാലിയം സ്വീകരിച്ച ശേഷം ആദ്യമായി അര്‍പ്പിച്ച പൊതു ദിവ്യബലിയും ഡബ്ലിന്‍ നഗരത്തില്‍ ആണെന്നുള്ളതും അയര്‍ലണ്ടിലെ കേരള കത്തോലിക്കാ വിശ്വാസികള്‍ക്ക് അഭിമാനിക്കാവുന്ന കാര്യം തന്നെ.
പാശ്ചത്യസഭാചരിത്രത്തിലെ പുനരൈക്യപ്രസ്ഥാനത്തിന്റെ നേതാവായ വാഴ്ത്തപ്പെട്ട കര്‍ദ്ദിനാള്‍ ന്യൂമാന് സമനായ പൌരസ്ത്യപ്രവാചകനായ മാര്‍ ഈവാനിയോസ്,ഭാരതന്യൂമാന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടതും ഡബ്ലിന്‍ നഗരത്തില്‍ വെച്ചു തന്നെ !. 
2012 ല്‍ ഈവാനിയോസ് തിരുമേനിയുടെ ഡബ്ലിന്‍ സന്ദര്‍ശനത്തിന്റെയും അയര്‍ലണ്ടില്‍ കേരള സഭയില്‍ നിന്നും ആദ്യമായി അര്‍പ്പിക്കപ്പെട്ട ദിവ്യബലിയുടെയും എണ്‍പതാമത് വാര്‍ഷികം സമുചിതമായി ആഘോഷിക്കപ്പെട്ടിരുന്നു.ഇന്ന് വീണ്ടും ഈവാനിയോസ് തിരുമേനിയുടെ പിന്‍ഗാമി അയര്‍ലണ്ടില്‍ എത്തുകയാണ്.ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ അദ്ധ്യക്ഷന്‍ കൂടിയായ മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവാ ഡബ്ലിന്‍ നഗരത്തില്‍ തന്റെ അജഗണങ്ങളെ തേടിയെത്തുമ്പോള്‍ ,സഭയ്ക്ക് അഭിമാനിക്കാം!mar clee dub

വര്‍ഷങ്ങള്‍ക്ക് മുമ്പേ അയര്‍ലണ്ടുമായി ബന്ധങ്ങള്‍ ഊട്ടിയുറപ്പിച്ച മഹാപിതാവിന്റെ നാട്ടില്‍ നിന്നും നവീകരണത്തിന്റെ പുതിയ സുവിശേഷ സന്ദേശം പടര്‍ത്താന്‍ സഭയുടെ മക്കള്‍ അയര്‍ലണ്ടിലും സാന്നിധ്യമുറപ്പിച്ചിരിക്കുന്നു.ആയിരങ്ങളുടെ സാന്നിധ്യത്തില്‍ ഗാര്‍ഡനര്‍ സ്ട്രീറ്റിലെ പള്ളിയില്‍ ഭാഷയ്ക്കപ്പുറം മനസിലാകുന്ന വിശ്വാസഭാഷയില്‍ ഒറ്റയ്ക്ക് ബലിയര്‍പ്പിച്ച മാര്‍ ഈവാനിയോസിന്റെ മക്കള്‍ക്ക് ഇതാ ഡബ്ലിനിലും സമൃദ്ധമായ സാന്നിധ്യം ഉണ്ടായിരിക്കുന്നു!.

ഇന്ന് (ഞായര്‍)ഉച്ചകഴിഞ്ഞ് രണ്ടു മണിയ്ക്ക് ക്ലോണ്‍ഡാല്‍ക്കിനിലെ റൌള യിലുള്ള (ഡബ്ലിന്‍ 22)ചര്‍ച്ച് ഓഫ് ഇമ്മാക്കുലേറ്റ് ഹേര്‍ട്ട് ഓഫ് മേരിയില്‍ മലങ്കര കത്തോലിക്കാ സഭാദ്ധ്യക്ഷന് ഡബ്ലിനിലെ സഭാസമൂഹം വരവേല്പ്പ് നല്‍കും.2.30 ന് ആരംഭിക്കുന്ന ദിവ്യബലിയില്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവാ മുഖ്യ കാര്‍മികത്വം വഹിക്കും.തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനത്തില്‍ വിവിധ സഭകളില്‍ നിന്നും രൂപതകളില്‍ നിന്നുമുള്ള പ്രമുഖരും,പൊതു സമൂഹ നേതാക്കളും പങ്കെടുക്കും
Location
Church Of The Immaculate Heart Of Mary,
Liscarne Close,Rowlagh,
Clondalkin,Dublin 22.

റെജി സി ജേക്കബ് Scroll To Top