Sunday December 04, 2016
Latest Updates

കുട്ടികള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്താന്‍ ജീവിതം മാറ്റി വെയ്ക്കുമെന്ന് മലാല യൂസഫ്‌സായ്

കുട്ടികള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്താന്‍ ജീവിതം മാറ്റി വെയ്ക്കുമെന്ന് മലാല യൂസഫ്‌സായ്

ഡബ്ലിന്‍:ഒരു പതിമൂന്നകാരിയ്ക്ക് ലോകത്തെ മാറ്റി മറിയ്ക്കാന്‍ സാധിക്കുമോ?.പ്രായം മനുഷ്യ ജീവിതത്തില്‍ പോരാടാനും പ്രതീകരിക്കാനുമുള്ള ഘടകമല്ലെന്ന് തെളിയിച്ച മലാല യൂസഫ്‌സായ് ഇനിയുള്ള ജീവിതം കുട്ടികള്‍ക്കായി മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചു.
കുട്ടികള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താന്‍ താന്‍ എപ്പോഴുമുണ്ടാവുമെന്ന് നൊബേല്‍ ജേതാവ് മലാല യൂസഫ്‌സായ് വ്യക്തമാക്കി.കുട്ടി എന്നു പറയപ്പെടുന്ന തന്റെ ജീവിതകാലഘട്ടം കഴിയാന്‍ പോവുകയാണ്. ഇനി താന്‍ പ്രായപൂര്‍ത്തിയായ യുവതിയാണ്. എന്നാല്‍ കുട്ടികളുടെ അവകാശത്തിനുവേണ്ടി സംസാരിക്കാന്‍ പ്രായപരിധിയില്ലെന്നാണ് കരുതുന്നത്. 

ഒരു യുവതിക്കും കുട്ടികളുടെ ശബ്ദമായിരിക്കുവാനാകുമെന്നും മലാല പറഞ്ഞു. ഓസ്‌ലോയില്‍ നടന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മലാല. ജൂലൈ 12 മലാലയുടെ 18ാമത് ജന്മദിനമാണ്. വലിയ തോതില്‍ ചിന്തിക്കാനും വലിയ വലിയ സ്വപ്നങ്ങള്‍ കാണാനുമാണ് ഈ ലോകം നമ്മോട് ആവശ്യപ്പെടുന്നത്. 

എല്ലാ കുട്ടികള്‍ക്കും പ്രാഥമിക വിദ്യാഭ്യാസം എന്ന ഐക്യരാഷ്ട്രസംഘടനയുടെ ഈ വര്‍ഷത്തെ ലക്ഷ്യം ശരിയായിട്ടുള്ളതല്ല. ലോകത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും അത് മതിയായിട്ടുള്ളതല്ല. 59 മില്യന്‍ വരുന്ന കുട്ടികള്‍ക്ക് പ്രത്യേകിച്ച് യുദ്ധമേഖലയില്‍ താമസിക്കുന്നവര്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും നേടാന്‍ കഴിയാറില്ല. ഒന്‍പതു വയസ്സുവരെയുള്ള വിദ്യഭ്യാസം ഒരു കുട്ടിക്ക് ഒരിക്കലും പര്യാപ്തമായതല്ലെന്നും മലാല കൂട്ടിച്ചേര്‍ത്തു. 

കോളജ് വിദ്യാഭ്യാസത്തിനുശേഷം തനിക്ക് പാക്കിസ്ഥാനിലേക്ക് തിരികെ മടങ്ങാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഹിസ്റ്ററി, ഇക്കണോമിക്‌സ് തുടങ്ങിയ വിഷയങ്ങളാണ് താല്‍പര്യം. അതിനാല്‍ തന്നെ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാനാണ് തന്റെ തീരുമാനമെന്നും മലാല പറഞ്ഞു. മലാല ഇപ്പോള്‍ ഇംഗ്ലണ്ടിലാണ് താമസിക്കുന്നത്.

Scroll To Top