Friday December 09, 2016
Latest Updates

ശ്യാമ പ്രസാദിന്റെ ‘ഇവിടെ’ മക്കിംഗ് വീഡിയോ

ശ്യാമ പ്രസാദിന്റെ ‘ഇവിടെ’ മക്കിംഗ് വീഡിയോ

ശ്യാമ പ്രസാദിന്റെ പുതിയ ചിത്രം ‘ഇവിടെ’ റിലീസിംഗിന് ഒരുങ്ങുന്നു. അറ്റ്‌ലാന്റയില്‍ ചിത്രീരണം പൂര്‍ത്തിയാക്കിയ സിനിമയുടെ മേക്കിംഗ് വീഡിയോ ഇന്നലെ അണിയറ പ്രവര്‍ത്തകര്‍ ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടു. പൃഥ്വിരാജ്, നിവിന്‍ പോളി, ഭാവന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. പ്രശസ്ത തമിഴ് നടനായ വൈ.ജി. മഹേന്ദ്രനും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

അമേരിക്കയിലെ പ്രശസ്തമായ അറ്റ്‌ലാന്റയിലാണ് സിനിമയുടെ കഥ നടക്കുന്നത്. ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ളവര്‍ അറ്റ്‌ലാന്റയില്‍ നടക്കുന്ന കാസനോവയില്‍ പങ്കെടുക്കാന്‍ എത്താറുണ്ട്. ഇതിനോട് അനുബന്ധിച്ച പല സംഭവങ്ങളും അനിഷ്ടസംഭവങ്ങളും നടക്കാറുണ്ട്. അറ്റ്‌ലാന്റായിലെ ഐ.ടി രംഗത്തെ മലയാളി പ്രഫഷണലുകള്‍ക്കിടയില്‍ നടക്കുന്ന ഒരു കൊലപാതക പരമ്പരയാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. ഹോളിവുഡ് സ്റ്റൈലിലാണ് മേക്കിംഗ് വീഡിയോ.

#Ivide – Making

Posted by Ivide on Sunday, March 29, 2015

ഓണം റിലീസായാണ് സിനിമ എത്താനിരുന്നതെങ്കിലും അവധിക്കാലചിത്രമായി എത്താനിടയുണ്ടെന്നും സൂചനയുണ്ട്. അജയന്‍ വേണുഗോപാലാണ് തിരക്കഥ. ക്രൈം ത്രില്ലര്‍ സ്വഭാവത്തില്‍ ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ആദ്യസിനിമ കൂടിയാണ് ഇവിടെ. ധര്‍മ്മിക് ഫിലിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എസ് സജുകുമാറാണ് ഈ ചിത്രം നിര്‍മ്മിച്ചത്.

Scroll To Top