Sunday December 11, 2016
Latest Updates

മോദിയുടെ മേക്ക് ഇന്‍ ഇന്ത്യക്ക് തിരിച്ചടി; വിദേശ നിക്ഷേപങ്ങളില്‍ ഇന്ത്യയുടെ വിശ്വാസ്യത തകരുന്നു

മോദിയുടെ മേക്ക് ഇന്‍ ഇന്ത്യക്ക് തിരിച്ചടി; വിദേശ നിക്ഷേപങ്ങളില്‍ ഇന്ത്യയുടെ വിശ്വാസ്യത തകരുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധിക്ക് തിരിച്ചടിയായി കോര്‍പ്പറേറ്റ് മേഖലയിലെ പ്രതിസന്ധികള്‍ ആഗോള തലത്തില്‍ ഇന്ത്യയുടെ വിശ്വാസ്യതയ്ക്ക് കോട്ടംവരുത്തുന്നു. പ്രമുഖ കമ്പനികളെല്ലാം തിരിച്ചടികള്‍ നേരിടുന്നതാണ് രാജ്യത്തെ നിക്ഷേപ സൗഹ്യദ അന്തരീക്ഷം തകരുവാന്‍ കാരണമാവുന്നത്.

രാജ്യത്തിന്റെ നിക്ഷേപ സൗഹ്യദ അന്തരീക്ഷം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യവുമായി മോദി സര്‍ക്കാര്‍ പല പദ്ധതികളും ആവിഷ്‌കരിക്കുന്നുണ്ടെങ്കിലും കമ്പനികളില്‍ പലതും സാമ്പത്തിക, നിയമ പ്രശ്‌നങ്ങള്‍ നേരിടുന്നതാണ് സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് തിരിച്ചടിയാവുന്നത്. സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ നെസ്ലെ ഇന്ത്യ, സണ്‍ നെറ്റ്‌വര്‍ക്ക്, അദാനി ഗ്രൂപ്പ്, റിലയന്‍സ് പവര്‍ തുടങ്ങിയ പ്രമുഖ കമ്പനികളെല്ലാം മോശം റിപ്പോര്‍ട്ടുകളാണ് പുറത്തു വിട്ടത്.

നരേന്ദ്രമോദിയുടെ വിശ്വസ്ഥനായ ഗൗതം അദാനി നേത്യത്വം നല്‍കുന്ന അദാനി ഗ്രൂപ്പ് കടുത്ത കടക്കെണിയിലാണ്. കമ്പനിയുടെ കീഴിലുളള സ്ഥാപനങ്ങളില്‍ പലതിന്റെയും ഓഹരികളില്‍ ഭൂരിഭാഗവും പ്രോമോട്ടര്‍മാര്‍ പണയം വച്ചുകഴിഞ്ഞു. വിഴിഞ്ഞം പദ്ധതിയുടെ ടെന്‍ഡര്‍ നേടിയ അദാനി പോര്‍ട്ട്‌സ്, അദാനി പവര്‍, അദാനി എന്റര്‍പ്രെസസ് എന്നീ കമ്പനികളാണ് അദാനി ഗ്രൂപ്പിന്റെ കീഴിലുളള പ്രമുഖ സ്ഥാപനങ്ങള്‍. അടുത്തിടെ ഡീമെര്‍ജറുമായി ബന്ധപ്പെട്ട വാര്‍ത്തകളെ തുടര്‍ന്ന് അദാനി എന്റര്‍പ്രെസസിന്റെ ഓഹരിവിലയില്‍ 86 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിവിധ ധനകാര്യസ്ഥാപനങ്ങളിലായി പലിശയിനത്തില്‍ മാത്രം 7056 കോടി രൂപയാണ് കമ്പനി അടച്ചത്.

അഭ്യന്തരമന്ത്രാലയത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് 33 ചാനലുകള്‍ അടങ്ങുന്ന സണ്‍നെറ്റ്‌വര്‍ക്കിന് ഉടന്‍ തന്നെ സംപ്രേഷണം നിര്‍ത്തിവെക്കേണ്ടി വരും. ഇത് മാധ്യമ മേഖലയില്‍ കടുത്ത പ്രതിസന്ധി സ്യഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. മാഗ്ഗിയില്‍ രാസപദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയതിനെതുടര്‍ന്ന് രാജ്യത്തുടനീളം മാഗി ന്യൂഡില്‍സ് നിരോധിച്ചത് നെസ്ലേക്കും വലിയ തിരിച്ചടിയായിരിക്കുങ്കയാണ്.

 

Scroll To Top