Saturday December 03, 2016
Latest Updates

മെയ്ക്ക് ഇന്‍ ഇന്ത്യ ക്യാംപെയ്ന്‍ അയര്‍ലണ്ടിലും; ഇന്ത്യന്‍ എംബസി പങ്കാളിത്വം വഹിക്കും

മെയ്ക്ക് ഇന്‍ ഇന്ത്യ ക്യാംപെയ്ന്‍ അയര്‍ലണ്ടിലും; ഇന്ത്യന്‍ എംബസി പങ്കാളിത്വം വഹിക്കും

ഡബ്ലിന്‍: ഇന്ത്യയിലേക്ക് കൂടുതല്‍ വ്യവസായ സംരഭങ്ങള്‍ കൊണ്ടുവരുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി തുടക്കം കുറിച്ച് മെയ്ക്ക് ഇന്‍ ഇന്ത്യ ക്യാംപെയ്ന്‍ അയര്‍ലണ്ടിലും. 

അയര്‍ലണ്ട് ഇന്ത്യാ ബിസിനസ് അസോസിയേഷന്റെയും ,ഇന്ത്യന്‍ എംബസിയുടെയും നേതൃത്വത്തിലാണ് മെയ്ക്ക് ഇന്‍ ഇന്ത്യ ക്യാംപെയ്‌ന് അയര്‍ലണ്ടില്‍ തുടക്കം കുറിക്കുന്നത്. അയര്‍ലണ്ടിലെ ഇന്ത്യന്‍ അംബാസഡര്‍ രാധിക ലാല്‍ ലോകേഷ് പരിപാടിയില്‍ മെയ്ക്ക് ഇന്‍ ഇന്ത്യ ക്യാംപെയ്‌നെക്കുറിച്ച് വിശദീകരിക്കും. 

ഒക്ടോബര്‍ 10 ന് ഡബ്ലിനിലെ ഡ്വോസന്‍ സ്ട്രീറ്റിലെ യൂറോപ്യന്‍ ഹൌസില്‍ വച്ചാണ് പരിപാടി. അയര്‍ലണ്ട്, ഇന്ത്യ ബിസിനസ് അസോസിയേഷന്റെ ആറാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയില്‍ ഇന്ത്യയിലെ നിക്ഷേപ സാധ്യതകള്‍ വിവരിക്കും. ഊര്‍ജം, പരിസ്ഥിതി, ഗതാഗതം, ബയോ ടെക്‌നോളജി തുടങ്ങിയ മേഖലകളില ഇന്ത്യയിലെ നിക്ഷേപ സാധ്യതകള്‍ ഐറിഷ് കമ്പനികള്‍ക്ക് വിശദീകരിക്കും. 10 ന് 12.30 മുതലാണ് പരിപാടി തുടങ്ങുന്നത്. 

പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ബന്ധപ്പെടുക ;

Linda McNutly on 1 6447235

Scroll To Top