Friday December 09, 2016
Latest Updates

അയര്‍ലണ്ടിലെ സര്‍ക്കാര്‍ കരാറുകള്‍ വിദേശ കമ്പനികള്‍ സ്വന്തമാക്കുന്നതായി പരാതി,ഐ ടി കരാറുകള്‍ കൂടുതലും ഇന്ത്യയ്ക്ക് 

അയര്‍ലണ്ടിലെ സര്‍ക്കാര്‍ കരാറുകള്‍ വിദേശ കമ്പനികള്‍ സ്വന്തമാക്കുന്നതായി പരാതി,ഐ ടി കരാറുകള്‍ കൂടുതലും ഇന്ത്യയ്ക്ക് 

ഡബ്ലിന്‍: അയര്‍ലണ്ടിലെ സര്‍ക്കാര്‍ കരാറുകള്‍ വിദേശ കമ്പനികള്‍ സ്വന്തമാക്കുന്നതായി പരാതി. അയര്‍ലണ്ടിലെ സ്‌മോള്‍ ഫേംസ് അസോസിയേഷനാണ് വിമര്‍ശനം ഉന്നയിച്ചത്. രാജ്യത്തെ സുപ്രധാന ബിസിനസ് കരാറുകള്‍ വിദേശ കമ്പനികള്‍ സ്വന്തമാക്കുന്നതിലൂടെ അയര്‍ലണ്ടുകാര്‍ക്ക് ലഭിക്കേണ്ട തൊഴില്‍ അവസരങ്ങള്‍ നഷ്ടപ്പെടുന്നതായും അസോസിയേഷന്‍ കുറ്റപ്പെടുത്തി. കൂടാതെ വിദേശത്ത് നിന്ന് എത്തുന്ന വന്‍കിട കമ്പനികളുമായി മത്സരിക്കാന്‍ ഐറിഷ് കമ്പനികള്‍ക്ക് സാമ്പത്തിക ശേഷി ഇല്ലാത്തതും ഈ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. 

കരാറുകള്‍ക്ക് ടെന്‍ഡര്‍ ക്ഷണിക്കുമ്പോള്‍ സ്സര്‍ക്കാര്‍ ഐറിഷ് കമ്പനികള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് ചെറുകിട വ്യവസായികള്‍ ആവശ്യപ്പെട്ടു. തൊഴിലും വ്യവസായവും സംരക്ഷിക്കുന്നതിന് ഉതകുന്ന നയം രൂപീകരിക്കണമെന്ന് ചെറുകിട വ്യവസായികളുടെ സംഘടന ആവശ്യപ്പെട്ടു. അയര്‍ലണ്ടിലെ സര്‍ക്കാര്‍ കരാറുകളില്‍ 28 ശതമാനവും സ്വന്തമാക്കുന്നത് വിദേശ കമ്പനികളാണെന്ന് സര്‍ക്കാര്‍ കരാറുകള്‍ നേടുന്നതിന് ചെറുകിട കമ്പികളെ സഹായിക്കുന്ന ടെന്‍ഡര്‍ സ്‌കൌട്ട് എന്ന കമ്പനി പറഞ്ഞു.

ഫ്രാന്‍സ്, ബെല്‍ജിയം,ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികളാണ് പ്രധാനമായും അയര്‍ലണ്ടിലെ സര്‍ക്കാര്‍ കരാറുകള്‍ സ്വന്തമാക്കുന്നത്.പത്തോളം ഐ ടി കമ്പനികളാണ് ഇന്ത്യയില്‍ നിന്നും മാത്രം കരാര്‍ നേടിയെടുത്തത്. ഇര്‍കോം, യുപിസി, പിഡബ്ല്യൂസി തുടങ്ങിയ വന്‍കിട കമ്പനികളും നല്ലൊരു ശതമാനം കരാറുകളും നേടിയെടുക്കുന്നു.

Scroll To Top