Monday May 22, 2017
Latest Updates

കൊച്ചിയില്‍ ഡി ജെ പാര്‍ട്ടിക്കിടെ ലഹരി മരുന്ന്; മുഖ്യ സംഘാടകന്‍ അറസ്റ്റില്‍

കൊച്ചിയില്‍ ഡി ജെ പാര്‍ട്ടിക്കിടെ ലഹരി മരുന്ന്; മുഖ്യ സംഘാടകന്‍ അറസ്റ്റില്‍

കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ ഡി ജെ പാര്‍ട്ടിക്കിടെ ലഹരി മരുന്ന് കണ്ടെത്തിയ കേസില്‍ മുഖ്യ സംഘാടകന്‍ അറസ്റ്റില്‍. കാക്കോച്ചി എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന മിഥുന്‍ സി വിലാസാണ് പോലീസിന്റെ വലയിലായത്. സിനിമാ രംഗത്തുള്ളവര്‍ക്കടകം നിരവധി പേര്‍ക്ക് ഇയാള്‍ മയക്കുമരുന്നുകള്‍ എത്തിച്ചു നല്‍കുന്നതായാണ് പോലീസിനു ലഭിച്ച വിവരം.

മിഥുന്റെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ കഞ്ചാവും, ഹാഷിഷും ഉള്‍പ്പടെ വലിയ മയക്കുമരുന്നു ശേഖരം പിടിച്ചെടുത്തു. കേസില്‍ പിടിയിലായ പ്രശസ്ത റഷ്യന്‍ സംഗീതജ്ഞന്‍ സൈക്കോവ്‌സ്‌കി അടക്കമുള്ളവരെ കൊച്ചിയിലെത്തിച്ച് പാര്‍ട്ടി നടത്തിയത് മിഥുനാണ്.

സൈക്കോവ്‌സ്‌കിയടക്കം അഞ്ചു പേരെ പാര്‍ട്ടിക്കിടെ ലഹരിമരുന്ന് ഉപയോഗിച്ചു എന്ന കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ലഹരിമരുന്നുപയോഗം ശാസ്ത്രീയമായി തെളിയിക്കാനാവാത്തതിനാല്‍ സൈക്കോവ്‌സ്‌കിയൊഴികെ മറ്റു പ്രതികള്‍ക്ക് പോലീസ് ജാമ്യം അനുവദിച്ചിരുന്നു.

ഒരു ലക്ഷം രൂപയുടെ ബോണ്ടിന്റെയും, രണ്ടാളുകളുറ്റേയും ജാമ്യത്തില്‍ കൂട്ടുപ്രതികളെ വിട്ടയച്ചെങ്കിലും, ജാമ്യ വ്യവസ്ഥകള്‍ പാലിക്കാനാവാത്തതിനാല്‍ സൈക്കോവ്‌സ്‌കിക്ക് ജാമ്യം നിഷേധിക്കപ്പെടുകയായിരുന്നു.

 

Scroll To Top