Friday December 09, 2016
Latest Updates

മുഖംമിനുക്കിയ എക്‌സ്‌യുവി 500; മാര്‍ക്കറ്റില്‍ കാലുറപ്പിക്കാന്‍ മഹീന്ദ്രയുടെ പുതിയ വാഹനം

മുഖംമിനുക്കിയ എക്‌സ്‌യുവി 500; മാര്‍ക്കറ്റില്‍ കാലുറപ്പിക്കാന്‍ മഹീന്ദ്രയുടെ പുതിയ വാഹനം

എസ്‌യുവി വിപണിയില്‍ എന്നും ഒരു പടി മുന്നില്‍ നില്‍ക്കുന്ന കമ്പനിയാണ്. സ്‌കോര്‍പ്പിയോക്ക് ശേഷം മഹീന്ദ്ര ഇറക്കിയ എക്‌സ്‌യുവി 500 ഇന്ത്യന്‍ നിരത്തുകളില്‍ വന്‍ വിജയമായിരുന്നു. മറ്റ് എസ്‌യുവി വാഹനങ്ങളുടെ അതിപ്രസരത്തില്‍ വിപണിയിലെ സ്വീകാര്യത നഷ്ടപ്പെടാതിരിക്കാനാണ് കാലോചിതമായ മാറ്റങ്ങളുമായി എക്‌യുവി 500 വീണ്ടും ഇറക്കുന്നത്. സ്‌റ്റൈലിലും സാങ്കേതികവിദ്യയിലും പുതിയ മോഡലില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂനചകള്‍. മേയ് 25നാണ് മുഖം മിനുക്കിയ മോഡലിന്റെ അവതരണം കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

സാമൂഹ്യമാധ്യമങ്ങളില്‍ കമ്പനി 2015 എക്‌സ്‌യുവി 500ന്റെ ടീസര്‍ ഇമേജ് പോസ്റ്റ് ചെയ്തിട്ടുമുണ്ട്. ക്രോംഗ്രില്ലിനൊപ്പം പുതിയ ഹെഡ്‌ലാംപ് ക്ലസ്റ്ററും ഡേടൈം റണ്ണിംഗ് ലൈറ്റും ഫേസ്‌ലിഫ്റ്റിന്റെ ഭാഗമായി എത്തുന്നുണ്ട്. കൂടാതെ ഫോഗ് ലാംപും നവീകരിച്ച റിയര്‍ ഡോറും പുതിയ അലോയ് വീലുമൊക്കെ എത്തുന്നുണ്ട്. ചെറിയ മുഖം മിനുക്കലല്ലാതെ മെക്കാനിക്കലായിട്ടുള്ള മാറ്റങ്ങളൊന്നും വാഹനത്തിന് വന്നിട്ടില്ല. നിലവിലെ 330 എന്‍എം ടോര്‍ക്കുള്ള 140 ബിഎച്ച്പി എംഹോക്ക് എന്‍ജിനാണ് എക്‌സ്‌യുവി 500ലും ഘടിപ്പിച്ചിട്ടുള്ളത്.

Scroll To Top