Friday December 09, 2016
Latest Updates

മഹീന്ദ്രക്ക് തെലങ്കാനയിയില്‍ പുതിയ എസ്എല്‍വി പ്ലാന്റ്

മഹീന്ദ്രക്ക് തെലങ്കാനയിയില്‍ പുതിയ എസ്എല്‍വി പ്ലാന്റ്

ചെറുകിട വാണിജ്യ വാഹനങ്ങളുടെ നിര്‍മാണത്തിനായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തെലങ്കാനയിലെ സഹീറബാദില്‍ 250 കോടി രൂപ ചെലവിട്ട് പുതിയ ഫാക്ടറി തുറന്നു. ഏപ്രിലില്‍ ആരംഭിച്ച സാമ്പത്തികവര്‍ഷം ആദ്യ പാദത്തില്‍ തന്നെ ഇവിടെ നിന്നുമുള്ള ആദ്യത്തെ വാഹനം പുറത്തിറക്കാനാണ് കമ്പനിയുടെ പദ്ധതി.

പ്ലാന്റിന്റെ ഉത്ഘാടനം തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു നിര്‍വഹിച്ചു. മന്ത്രിമാരായ ടി ഹരീഷ് റാവു, ജൂപ്പള്ളി കൃഷ്ണ റാവു, ഡെപ്യൂട്ടി സ്പീക്കര്‍ പദ്മ ദേവേന്ദര്‍ റെഡ്ഡി, ഡോ. ജെ ഗീതാ റെഡ്ഡി എം എല്‍ എ, തുടങ്ങിയ രാഷ്ട്രീയ രംഗത്തെ പ്രമുഖരും, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. പവന്‍ ഗോയങ്ക, പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവുമായ പ്രവീണ്‍ ഷാ തുടങ്ങിയവര്രും സന്നിഹിതരായിരുന്നു.

പ്രതിവര്‍ഷം 92,000 വാഹനങ്ങള്‍ പുറത്തിറക്കാന്‍ ശേഷിയുള്ളതാണ് പുതിയ ഫാക്ടറിയെന്ന് അധികൃതര്‍ പറഞ്ഞു. ആവശ്യാനുസരണം ശേഷി ഉയര്‍ത്താനുമാകും. ടാറ്റ എയ്‌സ് സിപ്പിന് എതിരാളിയായി മഹീന്ദ്ര അവതരിപ്പിക്കുന്ന പുതിയ മോഡലാണ് പ്ലാന്റില്‍ മുഖ്യമായും നിര്‍മിക്കുക. പി 601 എന്ന രഹസ്യനാമമുള്ള പുതിയ മൈക്രോ ട്രക്കിന്റെ പേര് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

സഹീറാബാദില്‍ മഹീന്ദ്ര യുടെ നിലവിലുള്ള ട്രാക്ടര്‍ പ്ലാന്റിന്റെ ശേഷി 75,000 വാഹനങ്ങളാണ്. 2013 ലാണ് മഹീന്ദ്ര പ്ലാന്റ് തുറന്നത്. പ്രതിമാസം 3,500 ട്രാക്ടറുകള്‍ ഇവിടെനിന്ന് പുറത്തിറക്കുന്നുണ്ട്. മുംബൈ, ചകാന്‍, നാസിക്, ഇഗത്പുരി, ഹരിദ്വാര്‍ എന്നിവിടങ്ങളിലും മഹീന്ദ്രയ്ക്ക് വാഹന നിര്‍മാണ ഫാക്ടറികളുണ്ട്.

 

Scroll To Top